ത്രെഡ്സ് ലിങ്കുകൾ ട്വിറ്ററിൽ തെരയേണ്ട

  • ട്വിറ്റർ ലിങ്കുകൾ വിലക്കുന്നത് ആദ്യമായല്ല
  • ത്രെഡ്സ് നൂറു ദശലക്ഷത്തിലധികം ഡൗൺലോഡുകൾ കൊണ്ട് റെക്കോർഡ് നേട്ടം ലഭിച്ചിരുന്നു
  • ട്വിറ്ററിന്റെ വെബ് ട്രാഫിക് 11 ശതമാനം കുറഞ്ഞു
;

Update: 2023-07-12 15:00 GMT
dont look for threads links on twitter
  • whatsapp icon

മെറ്റ ഉടമസ്ഥതയിൽ ത്രെഡിലേക്കുള്ള ലിങ്കുകൾ ട്വിറ്റർ പ്ലാറ്റ്ഫോമിൽ നിന്നും തടയുന്നു. ത്രെഡ് സംബന്ധമായ ട്വീറ്റ്റുകളിലേക്ക് ഉപയോക്താക്കൾ സെർച്ച്‌ ചെയ്യുമ്പോൾ ലഭിക്കുന്ന ലിങ്കുകളാണ് ഇത്തരത്തിൽ വിലക്കിയത്. 2023 ജൂലൈ 6 ന് അവതരിപ്പിച്ച ത്രെഡ്സ് 100 ദശലക്ഷത്തിലധികം ഡൗ ൺലോഡുകൾ കൊണ്ട് റെക്കോർഡിട്ടിരുന്നു. ഓപ്പൺ എ ഐ ഉടമസ്ഥതയിൽ ഉള്ള ചാറ്റ് ജി പി ടി യെ തന്നെ പിൻ തള്ളിയായിരുന്നു ത്രെഡിന്റെ ഈ റെക്കോർഡ്.

ലിങ്കുകൾ വിലക്കുന്നത് ആദ്യമായല്ല

ട്വിറ്ററിനോട് മത്സരിക്കുന്ന അപ്ലിക്കേഷനിലേക്കുള്ള ലിങ്കുകൾ കമ്പനി തടയുന്നത് ഇതാദ്യമല്ല. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ സബ്‌സ്റ്റാക്ക് (sub stack)ലിങ്കുകളുള്ള ട്വീറ്റുകളിലേക്കുള്ള ആക്സസ്സ് പരിമിതപ്പെടുത്തിരുന്നു.. അത്തരം ട്വീറ്റുകൾ ലൈക്‌ ചെയ്യുന്നതിനോ റീട്വീറ്റ് ചെയ്യുന്നതിനോ സാധിച്ചിരുന്നില്ല ട്വിറ്ററിന്റെ ഡാറ്റാ ബേസിന്റെ വലിയൊരു ഭാഗം ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നുവെന്നു ആരോപിച്ച് മസ്ക് നിയന്ത്രണത്തെ ന്യായീകരിച്ച്

മെറ്റയും ട്വിറ്ററും തമ്മിലുള്ള മത്സരം മുറുകുന്നു

ത്രെഡ്സ് നൂറിലേറെ രാജ്യങ്ങളിലാണ് ത്രെഡ്സ് അവതരിപ്പിച്ചത്. തുടക്കം മുതൽ തന്നെ മസ്ക് ഇതിനോട് നല്ല രീതിയിൽ പ്രതികരിച്ചിരുന്നില്ല. ട്വിറ്ററിന്റെ മുൻ ജീവനക്കാർ ത്രെഡ്സിനെ അവതരിപ്പിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടെന്നു ട്വിറ്റർ ആരോപണം ഉന്നയിച്ചിരുന്നു. ട്വിറ്ററിന്റെ വാണിജ്യ രഹസ്യങ്ങളും മറ്റു വിവരങ്ങളും ഇതുവഴി മെറ്റ ഉപയോഗിക്കുന്നുവെന്നും മസ്ക് ആരോപിച്ചിരുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ട്വിറ്ററിന്റെ വെബ് ട്രാഫിക് 11 ശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു . മെറ്റ ഉടമസ്ഥതയിലുള്ള ത്രെഡ്സ് ആപ്പിനെ ട്വിറ്ററിന്റെ 'കോപ്പികാറ്റ് ' എന്ന് വിളിച്ച് മസ്ക് പരിഹസിച്ചിരുന്നു.

Tags:    

Similar News