ഇന്ത്യയില്‍ എഐ സെര്‍വറുകള്‍ നിര്‍മ്മിക്കാന്‍ ലെനോവോ

  • കമ്പനി പ്രാദേശികമായി സെര്‍വറുകള്‍ നിര്‍മ്മിക്കും
  • പുതുച്ചേരിയിലെ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് സെര്‍വറുകള്‍ കയറ്റുമതി നടത്തും
  • പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്പനികളില്‍ ലെനോവോ ഇന്ത്യയും

Update: 2024-09-18 02:56 GMT

പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ ഇന്ത്യ അടുത്ത വര്‍ഷം ഇന്ത്യയില്‍ 50,000 ജിപിയു അധിഷ്ഠിത എഐ സെര്‍വറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഇതുകൂടാതെ, തങ്ങളുടെ നാലാമത്തെ വലിയ ഗവേഷണ വികസന കേന്ദ്രം ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്നും ലെനോവോ പ്രഖ്യാപിച്ചു.

കമ്പനി പ്രാദേശികമായി സെര്‍വറുകള്‍ നിര്‍മ്മിക്കുമെന്നും പുതുച്ചേരിയിലെ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് കയറ്റുമതി നടത്തുകയും ചെയ്യും. 'ലെനോവോ പ്രതിവര്‍ഷം 50,000 സെര്‍വറുകള്‍ നിര്‍മ്മിക്കും. ഉല്‍പ്പാദനം അടുത്ത വര്‍ഷം ആരംഭിക്കും. ഇത് ഞങ്ങളുടെ പോണ്ടിച്ചേരിയിലെ പ്ലാന്റില്‍ നിര്‍മ്മിക്കും, മാത്രമല്ല ഇത് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും,' ലെനോവോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശൈലേന്ദ്ര കത്യാല്‍ പറഞ്ഞു.

17,000 കോടി രൂപയുടെ ഐടി ഹാര്‍ഡ്വെയര്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്പനികളില്‍ ലെനോവോ ഇന്ത്യയും ഉള്‍പ്പെടുന്നു.

മോട്ടറോള സ്മാര്‍ട്ട്ഫോണുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് കത്യാല്‍ പറഞ്ഞു.

'പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് ദീര്‍ഘകാല പ്രതിബദ്ധതയുണ്ട്. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് ഞങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു. ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ആന്‍ഡ്രോയിഡ് ഫോണുകള്‍ രൂപകല്‍പ്പന ചെയ്യുന്നു, ഇപ്പോള്‍ ഞങ്ങള്‍ അത് സെര്‍വര്‍ തലത്തിലേക്കും വ്യാപിപ്പിക്കുകയാണ്. ,' കത്യാല്‍ പറഞ്ഞു.

2005 മുതല്‍ പ്രവര്‍ത്തിക്കുന്ന ലെനോവോയുടെ പുതുച്ചേരിയിലെ പ്രൊഡക്ഷന്‍ ലൈന്‍ ഇപ്പോള്‍ എഐ യ്ക്കായി എന്റര്‍പ്രൈസ് എഐ, ജിപിയു സെര്‍വറുകള്‍ നിര്‍മ്മിക്കും. കമ്പനി ലെനോവോയുടെ നൂതന 8-വേ ജിപിയു ആര്‍ക്കിടെക്ചര്‍ നിര്‍മ്മിക്കും, കൂടാതെ ഉല്‍പ്പാദനത്തിന്റെ 60 ശതമാനവും ഏഷ്യ-പസഫിക് മേഖലയിലുടനീളം കയറ്റുമതി ചെയ്യാനായിരിക്കും.

'ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നു, എന്നാല്‍ സെര്‍വറുകള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടും,' കത്യാല്‍ പറഞ്ഞു.

ഇന്ത്യയില്‍ നാലാമത്തെ വലിയ ഗവേഷണ വികസന കേന്ദ്രവും കമ്പനി ഇപ്പോള്‍ സ്ഥാപിക്കുകയാണ്. ഇന്ത്യയില്‍ ഗവേഷണ-വികസനത്തിന് ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഒരു ഇക്കോസിസ്റ്റം ഉണ്ടായിരിക്കും. ഇത് ഞങ്ങളുടെ ആഗോള സൗകര്യങ്ങളുമായും നാല് യൂണിറ്റുകളുമായും പൊരുത്തപ്പെടുന്നു. പരസ്പരം തുല്യനിലയിലാണ്,' ലെനോവോ ഇന്ത്യ അറിയിച്ചു.

സിസ്റ്റം ഡിസൈന്‍, ഫേംവെയര്‍, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, പ്രൊഡക്റ്റ് അഷ്വറന്‍സ്, സെക്യൂരിറ്റി, ടെസ്റ്റിംഗ് ഘടകങ്ങള്‍ തുടങ്ങി ഉല്‍പ്പന്നത്തിന്റെ അഞ്ച് പ്രധാന ഘട്ടങ്ങളിലും ബാംഗ്ലൂര്‍ ആര്‍ ആന്‍ഡ് ഡി സെന്റര്‍ സംഭാവന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News