കേരളത്തില്‍ 75 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ഐകൂ

  • 10,000 രൂപയ്ക്ക് മുകളിലുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വേഗത്തിലെ വളര്‍ച്ച

Update: 2023-07-26 11:45 GMT

പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയില്‍ നിന്നുള്ള ഹൈ പെര്‍ഫോര്‍മന്‍സ് ഉത്പന്നമായ ഐകൂ കേരളത്തില്‍ 10,000 രൂപയ്ക്ക് മുകളിലുള്ള സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വളര്‍ച്ചയുള്ള ബ്രാന്‍ഡ് ആയി മാറി. ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ 75 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സംസ്ഥാനത്ത് കൈവരിക്കാനായത്. പുതുമകള്‍ അവതരിപ്പിക്കാനും ഈ മേഖലയിലെ വിവിധ വില നിലവാരങ്ങളിലെ ഏറ്റവും മികച്ച പവര്‍ പാക്ക്ഡ് ഉപകരണങ്ങള്‍ നല്‍കുന്നതിലുമുള്ള ഐകൂവിന്റെ പ്രതിബദ്ധതയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഐകൂ നവീന സാങ്കേതികവിദ്യകളിലും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സമീപനത്തിലും ഉള്ള ജനപ്രിയതയും വിശ്വാസ്യതയും വര്‍ധിച്ചു വരുന്നതാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി ഐകൂ വളര്‍ന്നു.

ഐകൂ വിന്റെ പുതിയ മോഡല്‍

ഐകൂ നിയോ 7 പ്രോ 5ജി (iQOO Neo 7 Pro 5G) സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ വാരം മുതല്‍ ലഭ്യമായി തുടങ്ങി. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസില്‍ 120W ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000ാAh ബാറ്ററിയുമുണ്ട്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 256 ജിബി വരെ ഇന്‍ബില്‍റ്റ് സ്റ്റോറേജും ഐകൂ നിയോ 7 പ്രോ 5ജി നല്‍കുന്നുണ്ട്.

രണ്ട് വേരിയന്റുകളിലാണ് ഐകൂ നിയോ 7 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ കോണ്‍ഫിഗറേഷന് 34,999 രൂപയാണ് വില. ഐകൂ നിയോ 7 പ്രോ 5ജിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 37,999 രൂപയാണ്. ഡാര്‍ക്ക് സ്റ്റോം, ഫിയര്‍ലെസ് ഫ്‌ലേം എന്നീ രണ്ട് നിറങ്ങളില്‍ ഈ ഡിവൈസ് ലഭ്യമാണ്. കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍, ആമസോണ്‍ ഇന്ത്യ, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴിയാണ് വില്‍പ്പന നടക്കുന്നത്.

Tags:    

Similar News