തമിഴകത്തെ 'നാന്‍ മുതല്‍വന്‍' പദ്ധതി

  • തമിഴ്‌നാട്ടില്‍ 'പിക്‌സല്‍' പ്ലാനുമായി ഗൂഗിള്‍
  • എഐ സൊല്യൂഷനുകള്‍ സൃഷ്ടിക്കാന്‍ എംഎസ്എംഇകളെ പ്രാപ്തമാക്കും
  • തമിഴ്‌നാട്ടില്‍ നവീകരണത്തെ ഗൂഗിള്‍ പ്രോത്സാഹിപ്പിക്കും
;

Update: 2024-09-01 05:33 GMT
ai habitat and the nan mudhalvan project

Google's Job Creation Initiative in Tamil Nadu

  • whatsapp icon

ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍, അതിന്റെ പിക്‌സല്‍ 8 ശ്രേണിയിലുള്ള ഫോണുകളുടെ നിര്‍മ്മാണം, നൈപുണ്യ വികസനം, എഐ സൊല്യൂഷനുകള്‍ സൃഷ്ടിക്കാന്‍ എംഎസ്എംഇകളെ പ്രാപ്തമാക്കുന്ന ആവാസ വ്യവസ്ഥയുടെ നിര്‍മ്മാണം എന്നിവയില്‍ തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

ഗൂഗിള്‍ ക്ലൗഡ് വൈസ് പ്രസിഡന്റും പ്ലാറ്റ്ഫോം മേധാവിയുമായ അമിത് സാവേരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ഓഫീസില്‍ വെച്ച് ഗൂഗിള്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.

ധാരണാപത്ര പ്രകാരം, 'നാന്‍ മുതല്‍വന്‍' സ്‌കീമിന് കീഴിലുള്ള എഐ പഠന സംരംഭങ്ങള്‍ പര്യവേക്ഷണം ചെയ്യാനും എഐ കഴിവുകള്‍ ഉപയോഗിച്ച് തമിഴ്നാട്ടിലെ തൊഴിലാളികളെ ഉയര്‍ത്താനും ഗൂഗിള്‍ സര്‍ക്കാരുമായി സഹകരിക്കും. ഭാവിയില്‍ സജ്ജമായ ഒരു തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കുന്നതിനായി തമിഴ്നാട്ടില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും.

ഗൂഗിള്‍ ഗൈഡന്‍സുമായി (നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പിന്തുണയുള്ള നോഡല്‍ ഏജന്‍സി) സംസ്ഥാനത്ത് ശക്തമായ എഐ ആവാസവ്യവസ്ഥയുടെ വികസനത്തിന് പിന്തുണ നല്‍കും. നൂതന സാങ്കേതികവിദ്യകളിലേക്കും ഉറവിടങ്ങളിലേക്കും പ്രവേശനം നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടും. സമഗ്രമായ വളര്‍ച്ചയ്ക്കും പുരോഗതിക്കും എഐ പ്രയോജനപ്പെടുത്തുന്നതിന് വ്യക്തികളെയും ബിസിനസുകളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ശാക്തീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പിക്‌സല്‍ 8 ഫോണുകളുടെ നിര്‍മ്മാണത്തില്‍ ഗൂഗിളും തമിഴ്‌നാട് സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കും. 'മെയ്ഡ് ഇന്‍ ഇന്ത്യ പിക്‌സല്‍ 8 ഉപകരണങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പ്രാദേശിക പങ്കാളിത്തത്തിലൂടെ തമിഴ്‌നാട്ടില്‍ നടക്കുന്നു,' പ്രസ്താവനയില്‍ പറയുന്നു.

സ്റ്റാര്‍ട്ടപ്പുകളിലും ഇന്നൊവേഷനിലും, ഗൂഗിള്‍ വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും മെന്റര്‍ഷിപ്പും നെറ്റ്വര്‍ക്കിംഗും വാഗ്ദാനം ചെയ്യുന്നതിനായി സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു.

ഓപ്പണ്‍ നെറ്റ്വര്‍ക്കുകളുടെ മാര്‍ക്കറ്റ് പ്ലേസില്‍ ഗൂഗിള്‍ ക്ലൗഡിന്റെ എഐ പ്രയോജനപ്പെടുത്താന്‍ സഹായിക്കാനും ഈ സഹകരണം സര്‍ക്കാരിനെ അനുവദിക്കും. ''ഈ ശ്രമങ്ങള്‍ കാര്യക്ഷമമായ ആക്സസ്സ് പ്രാപ്തമാക്കും, പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യാനും, തീരുമാനമെടുക്കല്‍ മെച്ചപ്പെടുത്താനും, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലൂടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും,'' പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News