ഫിൻടെക് സ്റ്റാർട്ടപ്പുകൾ സമാഹരിച്ച തുകയിൽ 47 ശതമാനത്തിന്റെ ഇടിവ്

2021 ൽ അവസാന ഘട്ട ഫണ്ട് സമാഹരണത്തിലൂടെ 830 കോടി ഡോളർ സമാഹരിച്ചു.

Update: 2023-01-23 10:38 GMT

ഡൽഹി: രാജ്യത്തെ ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ വർഷം സമാഹരിച്ചത് 565 കോടി ഡോളർ . ആകെ 390 റൗണ്ടുകളിലായാണ് ഈ തുക സമാഹരിച്ചത് .ഇത് 2021 ൽ സമാഹരിച്ചതിനേക്കാൾ 47 ശതമാനം കുറവാണ്. റൗണ്ടുകളുടെ എണ്ണത്തിലും 29 ശതമാനത്തിന്റെ കുറവുണ്ട് .

മാർക്കറ്റ് ഇന്റലിജിൻസ് പ്ലാറ്റ്‌ഫോമായ ട്രാക്എക്സ്ന്റെ റിപ്പോർട്ട് അനുസരിച്ചു 2021 ൽ അവസാന ഘട്ട ഫണ്ട് സമാഹരണത്തിലൂടെ 830 കോടി ഡോളർ സമാഹരിച്ചപ്പോൾ, 2022 ൽ ഇത് 56 ശതമാനം കുറഞ്ഞ് 370 കോടി ഡോളറായി. ഈ ഇടിവാണ് ഫണ്ട് സമാഹരണത്തിലെ കുറവിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു.

10 കോടി ഡോളറിലധികം മൂല്യമുള്ള ഫണ്ട് സമാഹരണം ഫിൻ ടെക്ക് സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം 13 റൗണ്ടുകളിലാണ് നടത്തിയിട്ടുള്ളത്. എന്നാൽ 2021ൽ 26 റൗണ്ടുകളിലൂടെ ഈ തുക സമാഹരിച്ചിരുന്നു. 50 ശതമാനത്തിന്റെ ഇടിവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 4 സ്റ്റാർട്ടപ്പുകൾക്ക് മാത്രമേ യുണികോൺ പദവി ലഭിച്ചുള്ളൂ.

2021 ൽ ഇത്തരം 13 കമ്പനികൾക്ക് യുണികോൺ പദവി ലഭിച്ചിരുന്നു. ഫിൻ ടെക്ക് മേഖലയിൽ ഏറ്റവുമധികം ഫണ്ട് സമാഹരിച്ച രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമതെത്തി. യുഎസ്, യുകെ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ദീർഘ കാലത്തേക്ക് മികച്ച വളർച്ചാ സാധ്യതകളാണ് ഈ മേഖലയിൽ ഉള്ളതെന്ന് റിപ്പോർട്ട് പറയുന്നു .

Tags:    

Similar News