ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ടെക് സൊല്യൂഷന്‍ നല്‍കും :ടി സി എസ്
രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമ്പോള്‍ അതിനാവശ്യമായ ടെക് സൊല്യൂഷന്‍ മുന്‍ നിര ഐ ടി സോഫ്ട്‌വെയര്‍ കമ്പനിയായ ടിസിഎസ് പ്രഖ്യാപിച്ചു. കേന്ദ്ര ബാങ്കിനും, മറ്റു വാണിജ്യ ബാങ്കുകള്‍ക്കും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി ) യുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിനും മറ്റും കമ്പനിയുടെ ബ്ലോക്ക് ചെയിന്‍ സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമായ ക്വര്‍ട്‌സിനെ പ്രാപ്തമാക്കും. പല രാജ്യങ്ങളും ആദ്യമായാണ് ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കുന്നത്. ആര്‍ബിഐയും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. […]
രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമ്പോള്‍ അതിനാവശ്യമായ ടെക് സൊല്യൂഷന്‍ മുന്‍ നിര ഐ ടി സോഫ്ട്‌വെയര്‍ കമ്പനിയായ ടിസിഎസ് പ്രഖ്യാപിച്ചു. കേന്ദ്ര ബാങ്കിനും, മറ്റു വാണിജ്യ ബാങ്കുകള്‍ക്കും സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി ) യുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിനും മറ്റും കമ്പനിയുടെ ബ്ലോക്ക് ചെയിന്‍ സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമായ ക്വര്‍ട്‌സിനെ പ്രാപ്തമാക്കും.
പല രാജ്യങ്ങളും ആദ്യമായാണ് ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കുന്നത്. ആര്‍ബിഐയും നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഡിജിറ്റല്‍ കറന്‍സികള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത് നിലവില്‍ വരുന്നതോടെ വളരെ വേഗത്തില്‍ തന്നെ സ്വീകരിക്കപ്പെടുമെന്നും റീട്ടെയിലായും സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ടിസിഎസിന്റെ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് പ്രൊഡറ്റ്സ് വിഭാഗം പ്രസിഡന്റ് വിവേകാനന്ദ് രാംഗോപാല്‍ പറഞ്ഞു.