യൂസറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല; പണിമുടക്കി ചാറ്റ് ജിപിടി

  • ചാറ്റ് ജിപിടിയുടെ വെബ്ബ്, ആപ്പ് ഫോര്‍മാറ്റുകള്‍ പണിമുടക്കി
  • ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് ചാറ്റ് ജിപിടി പണിമുടക്കിയത്
  • പ്രശ്‌നം തിരിച്ചറിഞ്ഞെന്നും ഉടന്‍ പരിഹരിക്കുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു

Update: 2024-06-04 10:18 GMT

ഓപ്പണ്‍ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടി ആഗോളതലത്തില്‍ ഇന്ന് പണിമുടക്കി.

ഇതേ തുടര്‍ന്ന് ആഗോളതലത്തില്‍ ആയിരക്കണക്കിന് വരുന്ന യൂസര്‍മാര്‍ ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ' എക്‌സ് ' പ്ലാറ്റ്‌ഫോമില്‍ പോസ്റ്റുകള്‍ ഇട്ടു.

ചാറ്റ് ജിപിടിയുടെ വെബ്ബ്, ആപ്പ് ഫോര്‍മാറ്റുകള്‍ പണിമുടക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.

ചോദ്യങ്ങള്‍ക്ക് ചാറ്റ് ജിപിടി മറുപടി നല്‍കിയില്ലെന്ന് നിരവധി യൂസര്‍മാര്‍ ' എക്‌സ് ' പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് ചാറ്റ് ജിപിടി പണിമുടക്കിയതെന്നാണു നവമാധ്യമങ്ങളുടെ പ്രശ്‌നങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗണ്‍ ഡിക്റ്റക്ടര്‍ പറഞ്ഞത്.

80 ശതമാനത്തിലധികം യൂസര്‍മാര്‍ ചാറ്റ് ജിപിടി ആക്‌സസ് ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അറിയിച്ചു. ഏകദേശം 14 ശതമാനം പേര്‍ക്ക് ഓപ്പണ്‍ എഐയുടെ വെബ്‌സൈറ്റിലും, 12 ശതമാനം പേര്‍ക്ക് ആപ്പിലും പ്രശ്‌നങ്ങള്‍ നേരിട്ടതായി ഡൗണ്‍ ഡിക്റ്റക്ടര്‍ പറഞ്ഞു.

പണിമുടക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ ഓപ്പണ്‍ എഐ പ്രതികരണവുമായി രംഗത്തുവന്നു. പ്രശ്‌നം തിരിച്ചറിഞ്ഞെന്നും ഉടന്‍ പരിഹരിക്കുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു.

Tags:    

Similar News