ഐഫോണ്‍ വില്‍പ്പനയില്‍ ഇടിവ്

  • ആപ്പിളിന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ഉല്‍പ്പന്നമാണ് ഐഫോണ്‍
  • ജനുവരി-മാര്‍ച്ച് പാദത്തില്‍ 45.96 ബില്യന്‍ ഡോളറാണ് ഐഫോണ്‍ വില്‍പ്പനയിലൂടെ ആപ്പിളിന് ലഭിച്ചത്
  • കോവിഡ്19 മഹാമാരിയെ തുടര്‍ന്നു 2020 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഐഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു

Update: 2024-05-03 08:38 GMT

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ജനുവരി-മാര്‍ച്ച് കാലയളവിലെ ഐഫോണ്‍ വില്‍പ്പനയില്‍ ഇടിവ്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് ശതമാനത്തിന്റെ ഇടിവാണുണ്ടായതെന്ന് കമ്പനി അറിയിച്ചു.

മേയ് 2 ന് ആപ്പിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ജനുവരി-മാര്‍ച്ച് പാദത്തില്‍ 45.96 ബില്യന്‍ ഡോളറാണ് ഐഫോണ്‍ വില്‍പ്പനയിലൂടെ ആപ്പിളിന് ലഭിച്ചത്.

എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഐഫോണ്‍ വില്‍പ്പനയിലൂടെ 51.93 ബില്യന്‍ ഡോളര്‍ ആപ്പിളിന് ലഭിച്ചിരുന്നു.

കോവിഡ്19 മഹാമാരിയെ തുടര്‍ന്നു 2020 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഐഫോണ്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. അതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആപ്പിളിന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ഉല്‍പ്പന്നമാണ് ഐഫോണ്‍.

Tags:    

Similar News