ദാ എത്തി ഗൂഗിള്‍ പിക്‌സല്‍ 8a ഫോണ്‍ ! ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട, എല്ലാം ജെമിനി ചെയ്യും
- 5ജി സപ്പോര്‍ട്ടുള്ള ഫോണില്‍ ഇ-സിം, ഫിസിക്കല്‍ സിം എന്നിവ ഉപയോഗിക്കാനാവും
- ഫോണിന്റെ പ്രത്യേകതകളിലൊന്ന് ഗൂഗിളിന്റെ ബില്‍റ്റ്-ഇന്‍ എഐ അസിസ്റ്റന്റായ ജെമിനി ഉണ്ടെന്നതാണ്
- മൂന്ന് ക്യാമറകളുണ്ട് ഫോണില്‍
ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍; വില 52,999 രൂപ
ഗൂഗിള്‍ പിക്‌സല്‍ എ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗൂഗിള്‍ പിക്‌സല്‍ 8 എ ഇന്ത്യയില്‍ മേയ് 7 ന് രാത്രി അവതരിപ്പിച്ചു. ഇത് ആദ്യമായിട്ടാണ് ഒരു ലോഞ്ച് ഇവന്റ് സംഘടിപ്പിക്കാതെ ഗൂഗിള്‍ പിക്‌സല്‍ ഡിവൈസ് ലോഞ്ച് ചെയ്തത്.
8GB RAM/128GB ഫോണിന് വില 52,999 രൂപയാണ്.
8GB RAM/256GB ഫോണിന് വില 59,999 രൂപയുമാണ്.
ഫോണിന്റെ പ്രത്യേകതകളിലൊന്ന് ഗൂഗിളിന്റെ ബില്‍റ്റ്-ഇന്‍ എഐ അസിസ്റ്റന്റായ ജെമിനി ഉണ്ടെന്നതാണ്.
ടൈപ്പ് ചെയ്യാന്‍ ജെമിനി സഹായിക്കും. അതിനുപുറമെ മറ്റ് ടാസ്‌ക്കും ചെയ്യാന്‍ പ്രാപ്തമാണ് ജെമിനി.
സര്‍ക്കിള്‍ ടു സെര്‍ച്ച്, ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റര്‍, ഓഡിയോ മാജിക് ഇറേസര്‍ എന്നീ എഐ ഫീച്ചറുകള്‍ ഫോണിനുണ്ട്.
ടെന്‍സര്‍ ജി 3 ചിപ്പ്‌സെറ്റും, ടൈറ്റന്‍ എം 2 സെക്യൂരിറ്റി കോ പ്രൊസസറുമാണ് ഫോണിനുള്ളത്.
ഗൂഗിള്‍ പിക്‌സല്‍ എ സീരീസിലെ ഒഎസ്സ് ആന്‍ഡ്രോയ്ഡ് 14 ആണ്. ഏഴ് തവണ ഈ ഒഎസ്സ് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെന്നാണു ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.
64 എംപി പ്രൈമറി ക്യാമറ,
13 എംപി അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സ്,
13 എംപി സെല്‍ഫി ക്യാമറ എന്നിങ്ങനെയായി മൂന്ന് ക്യാമറകളുണ്ട് ഫോണില്‍.
4 കെ വീഡിയോ ചിത്രീകരിക്കാന്‍ പ്രാപ്തമാണ് ഈ മൂന്ന് ക്യാമറകളും.
5ജി സപ്പോര്‍ട്ടുള്ള ഫോണില്‍ ഇ-സിം, ഫിസിക്കല്‍ സിം എന്നിവ ഉപയോഗിക്കാനാവും. വയേര്‍ഡ് ചാര്‍ജിംഗും, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യവും ഫോണിലുണ്ട്. നാല് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ ലഭിക്കുന്നത്.