ലോകത്തിലെ ഏറ്റവും മെലിഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണ്‍; മോട്ടോറോള എഡ്ജ് 40 അവതരിപ്പിച്ചു
- മെയ് 30 മുതല്‍ വില്‍പ്പനക്ക്
- വില 29999 രൂപ മുതല്‍
- നാലു നിറങ്ങളില്‍ ലഭ്യം
രണ്ട് മോഡലുകള്‍ക്ക് ശേഷം വീണ്ടും പുതിയൊരെണ്ണം കൂടി വിപണിയിലെത്തിച്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി മോട്ടോറോള. ലോകത്തിലെ തന്നെ 5ജി നിരകളില്‍ ഏറ്റവും മെലിഞ്ഞ ഫോണ്‍ എന്ന് അവകാശപ്പെട്ടാണ് പുതിയ മോഡലായ മോട്ടോറോള എഡ്ജ് 40 വിപണിയില്‍ അവതരിപ്പിച്ചത്. ജെറ്റ് ബ്ലാക്ക്, റെസേഡ ഗ്രീന്‍, കോര്‍ണെറ്റ് ബ്ലൂ എന്നീ നാലു നിറങ്ങളിലാണ് ഈ മോഡലുള്ളത്. 29,999 രൂപ മുതലാണ് വില. മെയ് 30 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലും മോട്ടോറോളയുടെ ഓഫീഷ്യല്‍ വെബ്‌സൈറ്റിലും ലഭിക്കും. ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ സ്‌ക്രീന്‍ ഗാര്‍ഡ് സൗജന്യമാണ്. ആന്‍ഡ്രോയിഡ് 13 ആണ് ഓഎസ്.
6.55' 144Hz FullHD+ OLED സ്‌ക്രീനാണ് പ്രത്യേകത. 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുണ്ട്. സെല്‍ഫി ക്യാമറ എളുപ്പത്തില്‍ ഉപയോഗിക്കാനായി അണ്‍ലോക്കിങ്ങിന് ഫിംഗര്‍പ്രിന്റ് റീഡര്‍ നല്‍കിയിട്ടുണ്ട്. ഇടക്കിടെ പാസ്‌വേര്‍ഡ് അടിച്ചു കുഴങ്ങേണ്ടതില്ല. കോര്‍ണറ്റ് ബ്ലൂ നിറത്തിലുള്ള മോഡലില്‍ പിന്നിലെ പാനല്‍ അക്രലിക് പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ലെതര്‍ ഫിനിഷ് ആണ് മറ്റുള്ള മോഡലുകളിലെ പ്രത്യേകത.
പ്രധാന ക്യാമറ 50 മെഗാപിക്‌സലാണ്. 13 എംപിയുടെ അള്‍ട്രാവൈഡുമുണ്ട്. ഇത് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കുന്നു. 4,400 എംഎഎച്ചിന്റെ ബാറ്ററിയുണ്ട്. 68 വാട്ട് വയേര്‍ഡ് ചാര്‍ജിങ്ങും 15 വാട്ടിന്റെ വയര്‍ലെസ് ചാര്‍ജിങ്ങുമാണ് നല്‍കിയിരിക്കുന്നത്. ഐപി 68 റേറ്റിങ്,സ്റ്റീരിയോ സ്പീക്കറുകള്‍,ഡോള്‍ബി അറ്റ്‌മോസ് ,സി യുസ്ബി എന്നിവയൊക്കെ ഈ മോഡലിന്റെ മറ്റു ഫീച്ചറുകളാണ്.