ഓപ്പോ റെനോ 11 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

  • ഇന്ത്യയിലും ആഗോള വിപണിയിലും 2024 ജനുവരി പതിനൊന്നോട് കൂടി എത്തുമെന്നാണ് സൂചന
  • റെനോ 11 പ്രോയ്ക്ക് ഡൈമെന്‍സിറ്റി 8200 അല്ലെങ്കില്‍ സ്‌നാപ് ഡ്രാഗണ്‍ 8പ്ലസ് ജെന്‍ വണ്‍ പ്രോസസര്‍
  • 32എംപി ടെലിഫോട്ടോ ലെന്‍സ്

Update: 2024-01-02 10:15 GMT

ഓപ്പോ റെനോ 11 സീരീസ് ഇന്ത്യയിലും ആഗോള വിപണിയിലും 2024 ജനുവരി പതിനൊന്നോട് കൂടി എത്തുമെന്നാണ് സൂചന. റെനോ പതിനൊന്ന് മീഡിയടെക് ഡൈമെന്‍സിറ്റി 1080 ഫീച്ചറും, ചൈനീസ് പതിപ്പിനെ അപേക്ഷിച്ച് അല്‍പ്പം വ്യത്യസ്തമായ ക്യാമറ ഫീച്ചറുമായാണ് വിപണിയിലേയ്‌ക്കെത്തുന്നത്.

ഓപ്പോ റെനോ 11 പ്രോയ്ക്ക് ഡൈമെന്‍സിറ്റി 8200 അല്ലെങ്കില്‍ സ്‌നാപ് ഡ്രാഗണ്‍ 8പ്ലസ് ജെന്‍ വണ്‍ പ്രോസസര്‍ നല്‍കാമെന്നും 80വാട്ട് സൂപ്പര്‍വൂ ചാര്‍ജിംങ്ങും സപ്പോർട്ട് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 32എംപി ടെലിഫോട്ടോ ലെന്‍സ് ലഭിക്കുമെന്നും ഓപ്പോയുടെ കളര്‍ ഒഎസ് 14ന് താഴെയുള്ള ആന്‍ഡ്രോയിഡ് 14ഓപ്പറേറ്റിംങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഓപ്പോ റെനോ 11, ചൈനീസ് വിപണയില്‍ 1080 x 2412 പിക്‌സല്‍ റെസല്യൂഷനുള്ള 6.7 ഇഞ്ച് വളഞ്ഞ ഒഎല്‍ഇഡി ഡിസ്‌പ്ലേയോടെയാണ് അരങ്ങേറ്റം കുറിച്ചത്.

എല്‍പിഡിഡിആര്‍5എക്‌സ് റാം, യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം മീഡിയടെക് ഡൈമെന്‍സിറ്റി 8200 ചിപ്‌സെറ്റാണ് സമാര്‍ട്ടഫോണിന്റെ കരുത്ത്. ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍, റെനോ 11 വാനില വേരിയന്റില്‍ 50എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2x ഒപ്റ്റിക്കല്‍ സൂം ഉള്ള 32എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയുണ്ട്. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 32എംപി സെല്‍ഫി ഷൂട്ടറുമുണ്ട്.

ഓപ്പോ റെനോ 11 പ്രൊ 2772x1240 പിക്‌സല്‍ റെസല്യൂഷന്‍ 6.74 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും നല്‍കുന്നു. LPDDR5x റാം, യുഎഫ്‌സ് 3.1 സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം ക്വാൽകോം സ്നാപ്പ് ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്‌സെറ്റാണ് പ്രീമിയം സമാര്‍ട്ട് ഫോണിന്റെ സവിശേഷത. ഒപ്റ്റിക്‌സിന്റെ കാര്യത്തില്‍, ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS), 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 32എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയ്്ക്കുള്ള പിന്തുണയുള്ള 50എപി സോണി IMX890 പ്രൈമറി സെന്‍സറുള്ള 50എംപി റിയര്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത.

Tags:    

Similar News