റെയിൻ വാട്ടർ ടെക്‌നോളജിയുമായി വൺ പ്ലസ് ഏയ്സ് പ്രോ വിപണിയിൽ

  • പ്രമുഖ ചൈനീസ് സ്മാർട്ട്‌ ഫോൺ നിർമാതാക്കളാണ് വൺ പ്ലസ്
  • 24 ജി ബി LPDDR5X റാം, മികച്ച ചിപ്സെറ്റ്, വ്യത്യസ്തമായ ഡിസൈൻ ,വെറ്റ് സ്ക്രീൻ ഉപയോഗം, തുടങ്ങി ആകർഷകമായ സവിശേഷതകൾ ഈ ഫോണിനെ വേറിട്ട്‌ നിർത്തുന്നു

Update: 2023-08-18 10:31 GMT

മൊബൈൽ ഫോൺ വിപണിയിലെ പ്രമുഖ ചൈനീസ് സ്മാർട്ട്‌ ഫോൺ നിർമാതാക്കളാണ് വൺ പ്ലസ്. മൊബൈൽ ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമ്പനിയുടെ പുതിയ മോഡലായ വൺ പ്ലസ് ഏയ്സ് 2 പ്രൊ വിപണിയിൽ എത്തി. 24 ജി ബി LPDDR5X റാം, മികച്ച ചിപ്സെറ്റ്, വ്യത്യസ്തമായ ഡിസൈൻ ,വെറ്റ് സ്ക്രീൻ ഉപയോഗം, തുടങ്ങി ആകർഷകമായ സവിശേഷതകൾ ഈ ഫോണിനെ വേറിട്ട്‌ നിർത്തുന്നു. മൊബൈൽ ഫോൺ സ്ക്രീൻ നനഞ്ഞാലും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

സവിശേഷതകൾ

വൺ പ്ലസിന്റെ പുതിയ മോഡലിന് 6.74 ഇഞ്ച് എൽഇഡി പാനലുണ്ട്. ഈ സ്മാർട്ട്‌ ഫോണിന് സ്‌നാപ് ഡ്രാഗൺ 8 ജൻ 2 ചിപ്പ് സെറ്റ് സഹിതമാണ് പുറത്തിറക്കിയത് . കൂടാതെ 24 ജിബി റാമും 1 ജിബി സ്റ്റോറേജും ലഭിക്കും. ഈ സ്മാർട്ട്ഫോണിൽ റെയിൻ വാട്ടർ ടെക്നോളജി സംയോജിപ്പിച്ചിരിക്കുന്നു. അതിനാൽ സ്‌ക്രീനിൽ വെള്ളത്തുള്ളികൾ വീണാലും ഉപഭോക്താക്കൾക്ക് ഫോൺ ഉപയോഗിക്കാൻ കഴിയും. വൺ പ്ലസ് 11 മോഡലിന് സമാനമായി 150 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടു കൂടി 5000 എംഎഎച് ബാറ്ററിയും ലഭ്യമാണ്. ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 13 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറ

പുതിയ വൺ പ്ലസ് ഏയ്സ് 2 പ്രൊ ട്രിപ്പിൾ ക്യാമറയോട് കൂടി പ്രവർത്തിക്കുന്നു. 50 മെഗാ പിക്സൽ സോണി ഐഎം എക്സ് ഐഎം എക്സ് 890 സെൻസറും 2 മെഗാ പിക്സൽ മാക്രോ ഷൂട്ടറും 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസറും ക്യാമറ അനുഭവം മനോഹരമാക്കുന്നു. സെൽഫി പ്രേമികൾക്കായി 16 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വില അറിയാം

വൺ പ്ലസ് ഏയ്സ് 2 പ്രൊ സ്മാർട്ട്‌ ഫോണിന്റെ അടിസ്ഥാന മോഡലായ 12 ജിബി പ്ലസ് 256 ജിബി വേരിയന്റിന് ഏതാണ്ട് 45,000 രൂപ വില വരും. ഓഗസ്റ്റ് 23 മുതൽ വൺ പ്ലസിന്റെ പുതിയ മോഡൽ വിപണിയിൽ ലഭ്യമാവും.

Tags:    

Similar News