ആരാണ് മിടുക്കൻ? ബാർഡോ ചാറ്റ് ജിപിടിയോ?
- ബാർഡിൽ ഉത്തരങ്ങളായി മൂന്നു ഡ്രാഫ്റ്റുകൾ ലഭിക്കും
- ഗൂഗിൾ ലെന്സ് സംയോജിപ്പിച്ചത് ബാർഡിനെ കൂടുതൽ കാര്യക്ഷമമാക്കി
- ചാറ്റ് ജിപിടിയിലും ബാർഡി ലും തെറ്റുകൾ സംഭവിക്കാം
ചാറ്റ് ജിപിടി യുടെ വരവ് ഗൂഗിളിനെ ഇല്ലാതാക്കുമോ? 2022 ന്റെ അവസാനത്തിൽ ചാറ്റ് ജിപിടി വരവിൽ ലോകം മുഴുവൻ ഈ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു. എന്നാൽ ചാറ്റ് ജിപിടി യുടെ വരവോട് കൂടി ഗൂഗിൾ മാറിചിന്തിക്കാൻ തുടങ്ങി. ചാറ്റ് ജി പി ടി ക്കുള്ള ഗൂഗിളിന്റെ മറുപടി ആയിരുന്നു ബാർഡ്. 2023 മാർച്ചിൽ ചാറ്റ് ജിപിടിയോട് മത്സരിക്കാൻ ബാർഡും എത്തി. ആദ്യം നൽകുക എന്നതിനേക്കാൾ ശരി നിൽക്കുന്നതിനെയാണ് ഗൂഗിൾ പ്രവർത്തിക്കുന്നതെന്നു ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ പറഞ്ഞു.
മൂന്ന് ഡ്രാഫ്റ്റുകൾ ലഭിക്കും
ആരാണ് മിടുക്കൻ? നമ്മൾ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ബാർഡ് മൂന്ന് ഡ്രാഫ്റ്റുകൾ നൽകും.മൂന്ന് ഡ്രാഫ്റ്റുകളും വലുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇല്ലെങ്കിലും വ്യത്യസ്ത ഫോർമാറ്റിൽ എഴുതുന്നു. ഒരേ ചോദ്യത്തിന് മൂന്ന് പേരോട് ഉത്തരം പറയാൻ നിങ്ങൾ ആവശ്യപ്പെട്ടാൽ, നിങ്ങൾക്ക് മൂന്ന് വ്യത്യസ്ത ഉത്തരങ്ങൾ ലഭിക്കാൻ . അതാണ് ബാർഡ് പിന്തുടരുന്ന തത്വം. ബാർഡിൽ പലപ്പോഴും വിവരങ്ങളും തീയതിയും തമ്മിൽ ആശയ ക്കുഴപ്പം ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന്.ഏതെങ്കിലും ഫോണിന്റെ സ്പെസിഫിക്കേഷൻ ചോദിച്ചാൽ 10 എന്നതിൽ 10 ൽ 8 എണ്ണം ശെരിയാവും. 2 എണ്ണം തെറ്റായിരിക്കും.. ചാറ്റ് ജിപി ടി ക്കും ഈ പ്രശ്നം ഉണ്ട്. എന്നാൽ ചാറ്റ് ജിപി ടി പൈയ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രമേ ലഭിക്കൂ. ബാർഡ് കൂടുതൽ അപ്ഡേറ്റ് ആയിരിക്കും. മാത്രവുമല്ല, ബാർഡ് പൂർണമായും. സൗജന്യമാണ്.
ഗൂഗിൾ 'ഇഫക്റ്റ്'
ഗൂഗിൾ ബാർഡ് സാവധാനത്തിലും കുറച്ചുകൂടെ സ്ഥിരതയോടു കൂടിയും ആരംഭിച്ചു. തുടക്കിൽ ബാർഡിന് കാര്യമായ ഗുണങ്ങൾ അവകാശപ്പെടാൻ ഇല്ലെങ്കിലും സമീപ കാലത്തെ അപ്ഡേറ്റുകൾ ബാർഡിനെ കൂടുതൽ കാര്യക്ഷമമാക്കി. ഗൂഗിൾ ലെൻസ് സംയോജിപ്പിച്ചത് കൂടുതൽ സൗകര്യപ്രദമായ ഒരു സംവിധാനം ആയി ബാർഡ് മാറി. അതായത്, പ്രോംപ്റ്റിൽ ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക, ബാർഡ് അതിനെക്കുറിച്ച് എല്ലാം നിങ്ങളോട് പറയും.
ബാർഡ് ഇപ്പോൾ മലയാളം, ഹിന്ദിയുമുൾപ്പെടെ കൂടുതൽ ഭാഷകളെ പിന്തുണയ്ക്കുന്നു. കൂടാതെ ഹിന്ദിയിലുള്ള അതിന്റെ പ്രതികരണങ്ങൾ അടിസ്ഥാന ചോദ്യങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നു. വിവരണാത്മകവും. തന്ത്രപരവുമായ ചോദ്യങ്ങൾക്ക് ഉത്തരം നൽക്കാൻ ചിലപ്പോൾ ബാർഡിന് കഴിയാറില്ല.
ബാർഡിന് കൂടുതൽ ഉയരാനുള്ള സാധ്യതകൾ മുന്നിലുണ്ട് . എന്നാൽ ചാറ്റ്ജിപിടിയെ പോലെ മുഖ്യധാരയിൽ ബാർഡ് എത്തിയില്ല. ഇനിയും ഒരു പാട് മെച്ചപ്പെടുകയാണെങ്കിൽ ചാറ്റ് ജി പി ടി യെക്കാൾ മികച്ച ദൂരം ബാർഡിന് മുന്നോട്ട് പോവാനാവും.