ചാറ്റ് ജിപിടി ആപ്പ് ആൻഡ്രോയ്ഡ് ഫോണിൽ ;മുൻകൂട്ടി ഓർഡർ ചെയ്യാം
- ചാറ്റ് ജിപിടി ആൻഡ്രോയിഡ് ആപ്പ് പ്രീ ഓർഡർ ചെയ്യാം
- ഐ ഫോണിൽ നിലവിൽ ആപ്പ് ലഭ്യമാണ്
- വരുന്ന ആഴ്ചയിൽ ലഭ്യമാവുമെന്നു കമ്പനി
ഐ ഫോണിൽ ചാറ്റ് ജിപിടി ആപ്പ് അവതരിപ്പിച്ചപ്പോൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് അല്പം നിരാശ തോന്നിയോ? . നിരാശപ്പെടാൻ വരട്ടെ.. ചാറ്റ് ജിപിടി ആരാധകർക്കായി ഒരു സന്തോഷ വാർത്ത ട്വിറ്ററിൽ കാണാം.ആൻഡ്രോയ്ഡ് ഫോണിലും ടാബിലും ചാറ്റ് ജിപിടി ആപ്പ് അടുത്ത ആഴ്ചയിൽ പുറത്തിറക്കുമെന്ന് കമ്പനി ട്വിറ്ററിൽ പറയുന്നു.
ചാറ്റ് ജി പി ടി ആപ്പ് ഐഫോണിൽ അവതരിപ്പിച്ചപ്പോൾ ആൻഡ്രോയ്ഡ് ഫോണുകൾക്കായുള്ള ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു. ആൻഡ്രോയ്ഡ് ഫോണിൽ ചാറ്റ് ജി പി ടി ആപ്പ് തികച്ചും സൗജന്യ മായിരിക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഓപ്പൺ എഐ പ്ലേ സ്റ്റോറിൽ "രജിസ്റ്റർ " എന്ന ഓപ്ഷനും ലഭ്യമാണ്. ഈ ഓപ്ഷൻ ഉപയോഗിച്ച് ആപ്പിനായി മുൻകൂട്ടി ഓർഡർ ചെയ്യാം. അതിനുശേഷം ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇനി ആപ്പ് ആവശ്യമില്ലെങ്കിൽ അൺ രജിസ്റ്റർ ഓപ്ഷനും ലഭ്യമാണ്.
ഗൂഗിൾ ബാർഡിന് നിലവിൽ പ്രത്യേക ആപ്പ് ലഭ്യമാക്കിയിട്ടില്ല. മൈക്രോസോഫ്റ്റിന്റെ ബിങ് ആപ്പ് ആൻഡ്രോയ്ഡ്, ഐ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണ്.
ആപ്പിൾ സ്വന്തമായി എ ഐ ചാറ്റ് ബോട്ട് വികസിപ്പിക്കുന്നതായുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. ആപ്പിൾ ജിപിടി എന്നാണ് ചാറ്റ് ബോട്ടിനെ വിശേഷിപ്പിക്കുന്നത്.
ചാറ്റ് ജി പി ടി ആപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്കു കൃത്യത കുറവാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജൂണിൽ ചാറ്റ് ജിപിടി ഉപയോഗം വളരെ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.