ആപ്പിള്‍ ഓഹരി തിരിച്ചുവാങ്ങുന്നു
- 2018, 2019, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇതു പോലെ ആപ്പിള്‍ ഓഹരി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു
- ഏറ്റവും വലിയ ഓഹരി തിരിച്ചുവാങ്ങല്‍ കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്
- അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ 10 ബൈ ബാക്കുകളില്‍ ആറെണ്ണവും ആപ്പിളിന്റേതാണ്
ടെക് ഭീമനായ ആപ്പിള്‍ 110 ബില്യന്‍ ഡോളറിന്റെ അധിക ഓഹരി തിരിച്ചുവാങ്ങുന്നു. ഇതിനുള്ള ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കമ്പനി അറിയിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ ഓഹരി തിരിച്ചുവാങ്ങല്‍ കൂടിയാണിത്.
2018, 2019, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇതു പോലെ ആപ്പിള്‍ ഓഹരി തിരിച്ചു വാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. 2018-ല്‍ 100 ബില്യന്‍ ഡോളറിന്റെയും പിന്നീടുള്ള വര്‍ഷങ്ങളില്‍ 90 ബില്യന്‍ ഡോളറിന്റെയും ബൈബാക്കാണ് പ്രഖ്യാപിച്ചത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ 10 ബൈ ബാക്കുകളില്‍ ആറെണ്ണവും ആപ്പിളിന്റേതാണ്. മൂന്നെണ്ണം ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ പേരിലുമാണുള്ളത്.
മേയ് 2 ന് ആപ്പിള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ വരുമാനം വെളിപ്പെടുത്തിയതിന് ഒപ്പമാണു ബൈബാക്കിന്റെ കാര്യവും പ്രഖ്യാപിച്ചത്.
ഇതേ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി 7.9 ശതമാനം ഉയരുകയും ചെയ്തു.
മേയ് 3 ന് ആപ്പിളിന്റെ ഓഹരി വില 173.03 ഡോളറിലാണു വ്യാപാരം നടക്കുന്നത്.