റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാ രണ്ടാം പാദ ലാഭം 11 ശതമാനം ഇടിഞ്ഞു
ഡൽഹി: റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ആർഐഐഎൽ) രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 11.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ മാസത്തെ 2.26 കോടി രൂപഅറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2.55 കോടിയെക്കാൾ 11.4 ശതമാനം കുറവാണെന്ന് കമ്പനി പ്രസ്താവിച്ചു. എന്നിരുന്നാലും, ഇതു കഴിഞ്ഞ ഒന്നാം പാദത്തെക്കാൾ 1.40 കോടി രൂപയേക്കാൾ 61 ശതമാനം കൂടുതലാണ്. എന്നാൽ, വരുമാനം ഏകദേശം മാറ്റമില്ലാതെ 21.2 കോടി രൂപയായി തുടർന്നു. കമ്പനി പ്രധാനമായും റിലയൻസ് ഇൻഡസ്ട്രീസിന് പൈപ്പ് ലൈനുകളിലൂടെയുള്ള പെട്രോളിയം […]
ഡൽഹി: റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ആർഐഐഎൽ) രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 11.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ജൂലൈ-സെപ്റ്റംബർ മാസത്തെ 2.26 കോടി രൂപഅറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2.55 കോടിയെക്കാൾ 11.4 ശതമാനം കുറവാണെന്ന് കമ്പനി പ്രസ്താവിച്ചു.
എന്നിരുന്നാലും, ഇതു കഴിഞ്ഞ ഒന്നാം പാദത്തെക്കാൾ 1.40 കോടി രൂപയേക്കാൾ 61 ശതമാനം കൂടുതലാണ്.
എന്നാൽ, വരുമാനം ഏകദേശം മാറ്റമില്ലാതെ 21.2 കോടി രൂപയായി തുടർന്നു.
കമ്പനി പ്രധാനമായും റിലയൻസ് ഇൻഡസ്ട്രീസിന് പൈപ്പ് ലൈനുകളിലൂടെയുള്ള പെട്രോളിയം ഉൽപന്നങ്ങളുടെയും അസംസ്കൃത ജലത്തിന്റെയും ഗതാഗതം തുടങ്ങി അടിസ്ഥാന സേവനങ്ങൾ നൽകി വരുന്നുണ്ട്.