എസ്ബിഐയും എച് ഡി എഫ് സിയും പലിശ നിരക്ക് അരശതമാനം വീതം ഉയര്‍ത്തി

ഡെല്‍ഹി: പണപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ബിഐ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെ വായ്പാ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ. 50 ബേസിസ് പോയിന്റിന്റ് അഥവാ അര ശതമാനം വര്‍ധനയാണ് എസ്ബിഐ വായ്പകളിന്മേല്‍ ഇനിയുണ്ടാവുക. ഇതോടെ പലിശ നിരക്ക് 5.9 ശതമാനമായി ഉയര്‍ന്നു. എച്ച്ഡിഎഫ്‌സി ലിമിറ്റഡും സമാനമായ നിരക്കില്‍ പലിശ വർധിപ്പിച്ചിട്ടുണ്ട്. അര ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏഴാമത്തെ നിരക്ക് വര്‍ധനയാണിത്. പല തവണകളിലായി ഏതാണ്ട് 1.90 ശതമാനത്തിന്റെ വർധനയാണ് എച്ച്ഡിഎഫ്‌സിയില്‍ ഉണ്ടായത്. എസ്ബിഐയുടെ എക്‌സ്റ്റേണല്‍ […]

Update: 2022-10-01 23:07 GMT

ഡെല്‍ഹി: പണപ്പെരുപ്പം വരുതിയിലാക്കാന്‍ ആര്‍ബിഐ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെ വായ്പാ പലിശ നിരക്ക് ഉയര്‍ത്തി എസ്ബിഐ. 50 ബേസിസ് പോയിന്റിന്റ് അഥവാ അര ശതമാനം വര്‍ധനയാണ് എസ്ബിഐ വായ്പകളിന്മേല്‍ ഇനിയുണ്ടാവുക. ഇതോടെ പലിശ നിരക്ക് 5.9 ശതമാനമായി ഉയര്‍ന്നു.

എച്ച്ഡിഎഫ്‌സി ലിമിറ്റഡും സമാനമായ നിരക്കില്‍ പലിശ വർധിപ്പിച്ചിട്ടുണ്ട്. അര ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏഴാമത്തെ നിരക്ക് വര്‍ധനയാണിത്. പല തവണകളിലായി ഏതാണ്ട് 1.90 ശതമാനത്തിന്റെ വർധനയാണ് എച്ച്ഡിഎഫ്‌സിയില്‍ ഉണ്ടായത്.

എസ്ബിഐയുടെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കും (ഇബിഎല്‍ആര്‍), റിപ്പോ-ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്കും (ആര്‍എല്‍എല്‍ആര്‍) 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. എസ്ബിഐയുടെ ഇബിഎല്‍ആര്‍ 8.55 ശതമാനമായും ആര്‍എല്‍എല്‍ആര്‍ സമാനമായ 50 ബേസിസ് പോയിന്റ് വര്‍ധിച്ച് 8.15 ശതമാനമായും ഉയര്‍ന്നു.

ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള വായ്പകള്‍ നല്‍കുമ്പോള്‍ ബാങ്കുകള്‍ ഇബിഎല്‍ആര്‍, ആര്‍എല്‍എല്‍ആര്‍ എന്നിവയ്ക്ക് മുകളില്‍ ക്രെഡിറ്റ് റിസ്‌ക് പ്രീമിയം (സിആര്‍പി) ചേര്‍ക്കുന്നു. വായ്പാ നിരക്ക് വര്‍ധിച്ചതോടെ ഇബിഎല്‍ആര്‍, ആര്‍എല്‍എല്‍ആര്‍ എന്നിവയില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ഇഎംഐകള്‍ വര്‍ധിക്കും.

ഇന്ന് മുതല്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കുകളിലും പുതുക്കിയ പലിശ നിരക്ക് ബാധകമായി തുടങ്ങും. ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഫലപ്രദമായ ആര്‍ബിഎല്‍ആര്‍ 8.75 ശതമാനമായി ഉയര്‍ത്തി. ഈ നിരക്ക് വര്‍ധ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. റിപ്പോ നിരക്ക് വര്‍ധിക്കുന്നതോടെ ഐസിഐസിഐ ബാങ്ക് എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് (ഐ-ഇബിഎല്‍ആര്‍) 9.60 ശതമാനമായി ഉയരും.

മെയ് മുതല്‍ തുടര്‍ച്ചയായ നാലാമത്തെ റിപ്പോ നിരക്ക് വര്‍ധനയാണ് പ്രബല്യത്തില്‍ വന്നിരിക്കുന്നത്.

Tags:    

Similar News