അന്താരാഷ്ട്ര എണ്ണവില ഏഴ് മാസത്തെ താഴ്ചയിൽ, പക്ഷെ രാജ്യത്തെ വിലയില്‍ മാറ്റമില്ല
ഡെല്‍ഹി: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ഏഴു മാസമായി എണ്ണവില കുറഞ്ഞിരിക്കുകയാണെങ്കിലും ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമില്ല. കഴിഞ്ഞ അഞ്ച് മാസമായി ചില്ലറ വില്‍പന വിലയില്‍ മാറ്റം ഉണ്ടാകാതിരിക്കുമ്പോഴും പെട്രോൾ പമ്പുകള്‍ നഷ്ടം നികത്താന്‍ ശ്രമം തുടരുകയാണ്. അന്താരാഷ്ട്രതലത്തില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 92.84 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തിനാവശ്യമായ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ […]
ഡെല്‍ഹി: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ഏഴു മാസമായി എണ്ണവില കുറഞ്ഞിരിക്കുകയാണെങ്കിലും ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമില്ല. കഴിഞ്ഞ അഞ്ച് മാസമായി ചില്ലറ വില്‍പന വിലയില്‍ മാറ്റം ഉണ്ടാകാതിരിക്കുമ്പോഴും പെട്രോൾ പമ്പുകള്‍ നഷ്ടം നികത്താന്‍ ശ്രമം തുടരുകയാണ്.
അന്താരാഷ്ട്രതലത്തില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 92.84 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തിനാവശ്യമായ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ ആഗോള എണ്ണവിലയ്ക്ക് അനുസൃതമായി പെട്രോള്‍, ഡീസല്‍ വില പരിഷ്‌ക്കരിക്കാറുണ്ട്. എന്നാല്‍ 2021 നവംബര്‍ 4 മുതല്‍ 137 ദിവസത്തേക്ക് ഈ കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തുന്നത് മരവിപ്പിച്ചിരുന്നു.
ആ മരവിപ്പിക്കല്‍ ഈ വര്‍ഷം മാര്‍ച്ച് 22 ന് അവസാനിക്കുകയും ഇതിന് ശേഷം ഇന്ധനവില ലിറ്ററിന് 10 രൂപ വര്‍ധിക്കുകയും ചെയ്തു. വില വര്‍ധന മരവിപ്പിച്ചതിനാാല്‍ മൂന്നു കമ്പനികളും ജൂണ്‍ പാദത്തില്‍ 18,480 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്.
നിലവില്‍ പെട്രോള്‍ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ് (ഡെല്‍ഹി വില).
ഏപ്രില്‍ ആറിന് പെട്രോളിന് ലീറ്ററിന് 105.41 രൂപയായിരുന്നു വില. സര്‍ക്കാര്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതോടെയാണ് ഇന്ധന വിലയും കുറഞ്ഞത്.