വിപണി ഇന്ന് നേരിയ നഷ്ടത്തിൽ; സെൻസെക്സ് 59,543-ൽ; നിഫ്റ്റി 17,656-ലും

കൊച്ചി: തുടക്കത്തിൽ കുതിച്ചു കയറിയ വിപണിക്കു ഉച്ചയായതോടെ തിരിച്ചടി നേരിട്ടു. സെൻസെക്സ് 287.70 പോയിന്റ് അഥവാ 0.48 ശതമാനം നഷ്ടത്തിൽ 59,543.96 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 74.40 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 17,656.35 ലും ക്ലോസ് ചെയ്തു. വ്യപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ സെന്‍സെക്‌സ് 60,000 മറികടന്നിരുന്നു; സെന്‍സെക്‌സ് 249.58 പോയിന്റ് ഉയര്‍ന്നു 60,081 ലും നിഫ്റ്റി 80.75 പോയിന്റ് ഉയര്‍ന്നു 17,811.50 ലും എത്തി. നിഫ്റ്റി 50-ലെ 18 ഓഹരികൾ നേട്ടത്തിലായപ്പോൾ 32 […]

Update: 2022-10-25 05:11 GMT

കൊച്ചി: തുടക്കത്തിൽ കുതിച്ചു കയറിയ വിപണിക്കു ഉച്ചയായതോടെ തിരിച്ചടി നേരിട്ടു. സെൻസെക്സ് 287.70 പോയിന്റ് അഥവാ 0.48 ശതമാനം നഷ്ടത്തിൽ 59,543.96 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 74.40 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 17,656.35 ലും ക്ലോസ് ചെയ്തു.

വ്യപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ സെന്‍സെക്‌സ് 60,000 മറികടന്നിരുന്നു; സെന്‍സെക്‌സ് 249.58 പോയിന്റ് ഉയര്‍ന്നു 60,081 ലും നിഫ്റ്റി 80.75 പോയിന്റ് ഉയര്‍ന്നു 17,811.50 ലും എത്തി.

നിഫ്റ്റി 50-ലെ 18 ഓഹരികൾ നേട്ടത്തിലായപ്പോൾ 32 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഓട്ടോ, ഐടി, ഫർമാ, പി എസ് യു ബാങ്ക് മേഖലകൾ നേട്ടത്തിലാണെങ്കിലും ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് മേഖലകൾ നഷ്ടത്തിലാണ്.

എൻ എസ് ഇ-യിൽ ടെക് മഹിന്ദ്ര, ജെ എസ് ഡബ്ലിയു, ലാർസൺ ആൻഡ് ടൂബ്രോ, ഐഷർ മോട്ടോർസ് എന്നിവ നേട്ടത്തിൽ അവസാനിച്ചു.

നെസ്ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് ബാങ്ക്, ബജാജ് ഫിന്‍സേര്‍വ്, ബ്രിട്ടാനിയ എന്നിവ നഷ്ടത്തിൽ ക്ളോസ് ചെയ്തു.

ഏഷ്യന്‍ വിപണിയില്‍, ടോക്കിയോ നിക്കെ ഒഴികെ എല്ലാ വിപണികളും താഴ്ചയിലാണ് അവസാനിച്ചത്. സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 181 പോയിന്റ് ഇടിഞ്ഞു 17,663.00 ലാണ് ഇപ്പോഴുള്ളത്.

യു എസ് വിപണി തിങ്കളാഴ്ച മികച്ച മുന്നേറ്റത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച നടത്തിയ മുഹൂറത് വ്യാപാര സെഷനില്‍ സെന്‍സെക്‌സ് 524.51 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തില്‍ 59,831.66 ല്‍ അവസാനിച്ചപ്പോള്‍, നിഫ്റ്റി 154.45 പോയിന്റ് അഥവാ 0.88 ശതമാനം നേട്ടത്തില്‍ 17,730.75 ലുമാണ് ക്ലോസ് ചെയ്തത്.

അന്തരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 0.25 ശതമാനം വര്‍ധിച്ച് ബാരലിന് 93.49 ഡോളറായി.

തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 153.89 കോടി രൂപയുടെ ഓഹരികള്‍ അധികം വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപകർ ൮൦ കോടി രൂപയ്ക്കു അധികം വാങ്ങി.

Tags:    

Similar News