റിലയന്‍സ്, ബാങ്കിങ് ഓഹരികൾ മുന്നേറി, തുടക്കം നേട്ടത്തിൽ
ആഗോള വിപണികളിലെ സമ്മിശ്രമായ പ്രവണതകള്‍ക്കിടയിലും, ആഭ്യന്തര വിപണി മികച്ച നേട്ടത്തോടെ ആദ്യഘട്ട വ്യാപാരമാരംഭിച്ചു. പ്രധാനമായും റിലയന്‍സ് ഇന്ഡസ്ട്രീസിന്റെയും, ബാങ്കിങ് ഓഹരികളുടെയും മുന്നേറ്റമാണ് ഇതിനു കാരണം. സെന്‍സെക്‌സ് 415.98 പോയിന്റ് നേട്ടത്തോടെ 59,959.94 ലും, നിഫ്റ്റി 127.55 പോയിന്റ് വര്‍ധിച്ച് 17,783.90 ലും എത്തിയിരുന്നു. 10.30 ഓട് കൂടി സെന്‍സെക്‌സ് 269.23 പോയിന്റ് ഉയര്‍ന്ന് 59,813.19 ലും നിഫ്റ്റി 85.55 പോയിന്റ് നേട്ടത്തില്‍ 17,739.55 ലുമാണ് വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സില്‍, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, കൊടക് മഹിന്ദ്ര […]
ആഗോള വിപണികളിലെ സമ്മിശ്രമായ പ്രവണതകള്‍ക്കിടയിലും, ആഭ്യന്തര വിപണി മികച്ച നേട്ടത്തോടെ ആദ്യഘട്ട വ്യാപാരമാരംഭിച്ചു. പ്രധാനമായും റിലയന്‍സ് ഇന്ഡസ്ട്രീസിന്റെയും, ബാങ്കിങ് ഓഹരികളുടെയും മുന്നേറ്റമാണ് ഇതിനു കാരണം.
സെന്‍സെക്‌സ് 415.98 പോയിന്റ് നേട്ടത്തോടെ 59,959.94 ലും, നിഫ്റ്റി 127.55 പോയിന്റ് വര്‍ധിച്ച് 17,783.90 ലും എത്തിയിരുന്നു.
10.30 ഓട് കൂടി സെന്‍സെക്‌സ് 269.23 പോയിന്റ് ഉയര്‍ന്ന് 59,813.19 ലും നിഫ്റ്റി 85.55 പോയിന്റ് നേട്ടത്തില്‍ 17,739.55 ലുമാണ് വ്യാപാരം നടത്തുന്നത്.
സെന്‍സെക്‌സില്‍, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, കൊടക് മഹിന്ദ്ര ബാങ്ക്, സണ്‍ ഫാര്‍മ, എച്ച് ഡി എഫ് സി ബാങ്ക്, ഡോ റെഡ്ഢി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നേട്ടത്തിലാണ്. മാരുതി, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, എന്നിവ നഷ്ടത്തിലാണ്.
'കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനയില്‍ അല്പം ഇളവ് വരുത്തുമെന്ന പ്രതീക്ഷകള്‍, സമീപ കാലത്തേക്ക് ആഗോള വിപണികളില്‍ റിസ്‌ക് കുറയുന്നതിനുള്ള സാഹചര്യമുണ്ടാക്കിയേക്കാം. കാനഡയില്‍ കേന്ദ്ര ബാങ്ക് 75 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കുമെന്ന പ്രവചനത്തിനു വിപരീതമായി 50 ബേസിസ് പോയിന്റ് മാത്രം നിരക്കുയര്‍ത്തിയതാണ് ഇത്തരമൊരു പ്രതീക്ഷക്ക് ബലമേകുന്നത്. ഡിസംബര്‍ മുതല്‍ ഫെഡ് നിരക്കില്‍ ഇളവ് വരുത്തുമെന്നാണ് വിപണികള്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം ഡോളര്‍ സൂചിക 110 നും താഴെ പോയി. കൂടാതെ യുഎസ് ബോണ്ട് 4.03 ശതമാനമായി കുറഞ്ഞു. ഇത് വിദേശ നിക്ഷേപകരുടെ നിക്ഷേപം വര്‍ധിക്കുന്നതിന് കരണമായേക്കാം. നിഫ്റ്റിയുടെ 17,500-17,800 നില ഇന്ന് മറികടക്കാനായേക്കാം. ധനകാര്യ മേഖലയിലെ ഓഹരികള്‍, ഓട്ടോ മൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നി മേഖലയിലെ ചില ഓഹരികളും അവരുടെ മുന്നേറ്റം തുടര്‍ന്നേക്കാം. ബ്രെന്റ് ക്രൂഡ് ഡോളറിന് 95 രൂപയ്ക്ക് മുകളില്‍ ഉള്ളത് ഒരു ആശങ്കയാണ്,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
ഏഷ്യന്‍ വിപണിയില്‍, സിയോള്‍ , ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. ടോക്കിയോ, ഷാങ്ങ്ഹായ് എന്നിവ നഷ്ടത്തിലായി. യു എസ് വിപണി സമ്മിശ്രമായാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച വിപണി അവധിയായിരുന്നു.
ചൊവ്വാഴ്ച സെന്‍സെക്‌സ് 287.70 പോയിന്റ് അഥവാ 0.48 ശതമാനം നഷ്ടത്തില്‍ 59,543.96 യിലും നിഫ്റ്റി 74.40 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞു 17,656.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.27 ശതമാനം ഉയര്‍ന്ന് ബാരലിന് 95.95 ഡോളറിലെത്തി. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 247.01 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.