വായ്പാ നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ബാങ്ക് ഓഫ് ബറോഡയും
ഡെല്‍ഹി: മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് (എംസിഎല്‍ആര്‍) അധിഷ്ഠിതമായ വായ്പാ നിരക്കില്‍ വര്‍ധന വരുത്തി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ബാങ്ക് ഓഫ് ബറോഡയും. ഇരു ബാങ്കുകളും 0.10 ശതമാനം വീതമാണ് വായ്പാ നിരക്കില്‍ വര്‍ധന വരുത്തിയത്. ഇതോടെ ഒരു വര്‍ഷ കാലാവധിയുള്ള വായപകളുടെ പലിശ നിരക്ക് 7.65 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയരും. രണ്ട് - മൂന്ന് വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ പലിശ 7.80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മൂന്ന്, ആറ് മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ വായ്പകള്‍ക്ക് ഇതോടെ […]
ഡെല്‍ഹി: മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് (എംസിഎല്‍ആര്‍) അധിഷ്ഠിതമായ വായ്പാ നിരക്കില്‍ വര്‍ധന വരുത്തി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും ബാങ്ക് ഓഫ് ബറോഡയും. ഇരു ബാങ്കുകളും 0.10 ശതമാനം വീതമാണ് വായ്പാ നിരക്കില്‍ വര്‍ധന വരുത്തിയത്. ഇതോടെ ഒരു വര്‍ഷ കാലാവധിയുള്ള വായപകളുടെ പലിശ നിരക്ക് 7.65 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി ഉയരും. രണ്ട് - മൂന്ന് വര്‍ഷക്കാലാവധിയുള്ള വായ്പകളുടെ പലിശ 7.80 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
മൂന്ന്, ആറ് മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ വായ്പകള്‍ക്ക് ഇതോടെ 7.70 ശതമാനമാകും പലിശ. പുതുക്കിയ വായ്പാ നിരക്ക് ഈ മാസം 10 മുതല്‍ നിലവില്‍ വരുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ അടുത്തിടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.