നോയിഡ ഇരട്ട ടവര്‍ പൊളിക്കല്‍ : 500 കോടിയുടെ നഷ്ടമെന്ന് സൂപ്പര്‍ടെക്ക്
നോയിഡ : നോയിഡയിലെ ഇരട്ട ടവറുകള്‍ തകര്‍ത്തതുമൂലം റിയല്‍റ്റി സ്ഥാപനമായ സൂപ്പര്‍ടെക് ലിമിറ്റഡിന് നിര്‍മാണച്ചെലവും പലിശയും ഉള്‍പ്പെടെ ഏകദേശം 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി ചെയര്‍മാന്‍ ആര്‍ കെ അറോറ. കെട്ടിടം പൊളിക്കുന്നതിന് തന്നെ ഏകദേശം 20 കോടി രൂപ ചെലവായെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒന്‍പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ടവറുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. എറണാകുളം മരടില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയിലെ ടവറും പൊളിച്ചത്. സെക്ടര്‍ 93എ-യില്‍ നിയമം ലംഘിച്ചു […]
നോയിഡ : നോയിഡയിലെ ഇരട്ട ടവറുകള്‍ തകര്‍ത്തതുമൂലം റിയല്‍റ്റി സ്ഥാപനമായ സൂപ്പര്‍ടെക് ലിമിറ്റഡിന് നിര്‍മാണച്ചെലവും പലിശയും ഉള്‍പ്പെടെ ഏകദേശം 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കമ്പനി ചെയര്‍മാന്‍ ആര്‍ കെ അറോറ. കെട്ടിടം പൊളിക്കുന്നതിന് തന്നെ ഏകദേശം 20 കോടി രൂപ ചെലവായെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഒന്‍പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ടവറുകള്‍ പൊളിക്കാന്‍ കോടതി ഉത്തരവിട്ടത്. എറണാകുളം മരടില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയിലെ ടവറും പൊളിച്ചത്. സെക്ടര്‍ 93എ-യില്‍ നിയമം ലംഘിച്ചു നിര്‍മിച്ച സൂപ്പര്‍ടെക് ടവറാണിത്.
സെയാന്‍ (29 നില), അപെക്‌സ് (32 നില) എന്നീ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇരട്ട ടവറുകളില്‍ 900 അപ്പാര്‍ട്‌മെന്റുകളാണുണ്ടായിരുന്നത്. ഇവയുടെ വിപണി മൂല്യം ഏകദേശം 700 കോടി രൂപയോളം വരും. രാജ്യത്ത് പൊളിച്ചു നീക്കിയതില്‍ ഏറ്റവും വലിയ കെട്ടിടമാണിത്. ഏകദേശം 3,700 കിലോ സ്‌ഫോടക വസ്തുവാണ് കെട്ടിടം പൊളിക്കാനായി ഉപയോഗിച്ചത്. വെറും പത്തു സെക്കണ്ടുകള്‍ കൊണ്ട് കെട്ടിടം പൂര്‍ണമായും പൊളിച്ചു. ഡിമോളിഷന്‍ മാന്‍' എന്നറിയപ്പെടുന്ന ജോ ബ്രിങ്ക്മാന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കെട്ടിടം പൂര്‍ണമായും പൊളിച്ചത്. ഇരു കെട്ടിടങ്ങള്‍ക്കുമായി ഏകദേശം 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടായിരുന്നു.