ജാക്സണ്‍ ഹോള്‍ സിമ്പോസിയത്തിനു മുൻപേ 500 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ്

മുംബൈ: ആഗോള വിപണിയിലെ ഉറച്ച പ്രവണതകള്‍ക്കിടയില്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ 500 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്. മുന്‍നിര ഓഹരികളായ ടൈറ്റന്‍, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നേട്ടം കൈവരിച്ചു. ഒപ്പം ആഭ്യന്തര വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും ഇന്ത്യന്‍ വിപണികളെ മുന്നോട്ട് നയിച്ച ഘടകമാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. രാവിലെ ബിഎസ്ഇ സെന്‍സെക്സ് 520.85 പോയിന്റ് ഉയര്‍ന്ന് 59,295.57 ലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 163.4 പോയിന്റ് ഉയര്‍ന്ന് 17,685.85 ലും. രാവിലെ 11 മണിക്ക് സെൻസെക്സ് 210 പോയിന്റ് ഉയർന്നു […]

Update: 2022-08-26 00:00 GMT

മുംബൈ: ആഗോള വിപണിയിലെ ഉറച്ച പ്രവണതകള്‍ക്കിടയില്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ 500 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്.

മുന്‍നിര ഓഹരികളായ ടൈറ്റന്‍, വിപ്രോ, ഇന്‍ഫോസിസ് എന്നിവ നേട്ടം കൈവരിച്ചു.

ഒപ്പം ആഭ്യന്തര വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും ഇന്ത്യന്‍ വിപണികളെ മുന്നോട്ട് നയിച്ച ഘടകമാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.

രാവിലെ ബിഎസ്ഇ സെന്‍സെക്സ് 520.85 പോയിന്റ് ഉയര്‍ന്ന് 59,295.57 ലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 163.4 പോയിന്റ് ഉയര്‍ന്ന് 17,685.85 ലും.

രാവിലെ 11 മണിക്ക് സെൻസെക്സ് 210 പോയിന്റ് ഉയർന്നു 58984 -ലും നിഫ്റ്റി 71 പോയിന്റ് വർധിച്ചു 17593 ലും വ്യാപാരം നടക്കുകയാണ്.

ടൈറ്റന്‍, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക് എന്നിവ ആദ്യ ഘട്ട വ്യാപാരത്തില്‍ മുന്നേറ്റം നടത്തുന്നു. എന്നാല്‍ ഭാരതി എയര്‍ടെല്ലും, നെസ്ലയും നഷ്ടത്തിലാണ്.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയില്‍ മിഡ് സെഷന്‍ വ്യാപാത്തില്‍ നേട്ടത്തിലാണ്. അതേസമയം വ്യാഴാഴ്ച അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.

'ജാക്സണ്‍ ഹോള്‍ സിമ്പോസിയത്തില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസംഗത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇന്‍ട്രാ-ഡേ മാര്‍ക്കറ്റുകള്‍ അസ്ഥിരമായി തുടരും,' മേത്ത ഇക്വിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറയുന്നു: ഫെഡ് തലവന്‍ ജെറോം പവല്‍ ഇന്ന് ജാക്‌സണ്‍ ഹോളില്‍ എന്ത് പറയും എന്നതില്‍ വിപണികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വിപണി പ്രവണതയ്ക്ക് കാരണമാകാന്‍ സാധ്യതയില്ല. ഫെഡിന്റെ ശക്തമായ ഒരു നിലപാട് വിപണി പ്രതീക്ഷിക്കുന്നുണ്ട്.. തൊഴിലവസരങ്ങളുടെ എണ്ണം പോലെ സമ്പദ്വ്യവസ്ഥയിലെ പ്രവണതകള്‍ക്കായിരിക്കും കൂടുതല്‍ പ്രധാനം.കാരണം തൊഴിലില്ലായ്മ കണക്കുകള്‍ കുറയുന്നത് അമേരിക്കന്‍ വിപണികള്‍ക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ട്. ഇത് ദൃഢമായ തൊഴില്‍ വിപണിയെയും ശക്തമായ സമ്പദ്വ്യവസ്ഥയെയും സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍, യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേയ്ക്ക് വീഴാതെ രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വിപണിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തയാണ്.

"നിഫ്റ്റിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ഇന്നലെ ഇന്ത്യന്‍ വിപണികളുടെ 200 പോയിന്റ് തിരുത്തല്‍ നടപടിയ്ക്ക് കാരണം എഫ്&ഒ യുടെ മാസ അവസാനാമാണ്. വിലയിടിയുമ്പോള്‍ വാങ്ങുക എന്ന രീതിയിലായിരിക്കും വിപണി സമീപ കാലത്തേയ്ക്ക് തുടരുക. ബാങ്ക് നിഫ്റ്റി ഏറ്റവും ശക്തമായ വിഭാഗമായി കാണപ്പെടുന്നുണ്ട്," അദ്ദേഹം തുടർന്നു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറയുന്നു: 17730 ലേക്കുള്ള വരവ് പ്രതീക്ഷിച്ച നിലയിൽ അപകടസാധ്യത തുറന്നുകാട്ടുന്നുണ്ടെങ്കിലും, 17550 ന് മുകളിലുള്ള ഒരു ക്ലോസിംഗ് പ്രതീക്ഷ സജീവമായി നിലനിർത്തുന്നു. 17640ല്‍ താഴെയാണെങ്കില്‍ ദിവസത്തിന്റെ മുന്നേറ്റ പ്രവണത നഷ്ടപ്പെടാം. 17500 പല പ്രാവശ്യം ആവര്‍ത്തിച്ചാല്‍ 17000 ൽ എത്താം.

വ്യാഴാഴ്ച്ച ബിഎസ്ഇ സെന്‍സെക്‌സ് 310.71 പോയിന്റ് അല്ലെങ്കില്‍ 0.53 ശതമാനം ഇടിഞ്ഞ് 58,774.72 എന്ന നിലയിലെത്തി. നിഫ്റ്റി 82.50 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 17,522.45 ല്‍ അവസാനിച്ചു.

ബ്രെന്റ് ക്രൂഡ് 0.78 ശതമാനം ഉയര്‍ന്ന് ബാരലിന് 100.11 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വ്യാഴാഴ്ച 369.06 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.

Tags:    

Similar News