വിപണിയുടെ മുന്നേറ്റം ആഭ്യന്തര സൂചനകളെ ആശ്രയിച്ചിരിക്കും

രണ്ടു ദിവസമായി നേരിയ നേട്ടം മാത്രമുണ്ടാക്കുന്ന ഓഹരിവിപണിക്ക് ഇന്ന് ഏറെക്കുറെ അനുകൂല സാഹചര്യമാണ് ഉള്ളത്. പ്രധാന ഏഷ്യന്‍ വിപണികളെല്ലാം ഇന്നു രാവിലെ ലാഭത്തിലാണ്. തായ്വാന്‍ വെയ്റ്റഡും ഷെന്‍സെന്‍ കംപോണന്റും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ 8.20 ന് സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 0.45 ശതമാനം ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ വിപണി അമേരിക്കന്‍ വിപണിയും ഇന്നലെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ഇതിനു പ്രധാന കാരണം അമേരിക്കന്‍ കമ്പനികളുടെ മികച്ച ലാഭക്കണക്കുകളാണ്. കൂടാതെ സമ്പദ്ഘടനയില്‍ നിന്ന് ലഭിക്കുന്ന സൂചനകളും ഏറെക്കുറെ പോസിറ്റീവാണ്. […]

Update: 2022-08-24 22:26 GMT
രണ്ടു ദിവസമായി നേരിയ നേട്ടം മാത്രമുണ്ടാക്കുന്ന ഓഹരിവിപണിക്ക് ഇന്ന് ഏറെക്കുറെ അനുകൂല സാഹചര്യമാണ് ഉള്ളത്. പ്രധാന ഏഷ്യന്‍ വിപണികളെല്ലാം ഇന്നു രാവിലെ ലാഭത്തിലാണ്. തായ്വാന്‍ വെയ്റ്റഡും ഷെന്‍സെന്‍ കംപോണന്റും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ 8.20 ന് സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 0.45 ശതമാനം ഉയര്‍ച്ചയിലാണ്.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണിയും ഇന്നലെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ഇതിനു പ്രധാന കാരണം അമേരിക്കന്‍ കമ്പനികളുടെ മികച്ച ലാഭക്കണക്കുകളാണ്. കൂടാതെ സമ്പദ്ഘടനയില്‍ നിന്ന് ലഭിക്കുന്ന സൂചനകളും ഏറെക്കുറെ പോസിറ്റീവാണ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകളനുസരിച്ച് ക്രൂഡ് ഓയില്‍ ശേഖരം കുറവാണ്. കൂടാതെ കെട്ടിക്കിടക്കുന്ന ഭവനവില്‍പ്പന കണക്കുകളിലും നേരിയ പുരോഗതിയുണ്ട്. ഇതെല്ലാം വിപണിയെ പോസിറ്റീവായി സ്വാധീനിക്കും.
നാളെ രണ്ടാം പാദ ജിഡിപി വളര്‍ച്ചാ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ ആരോഗ്യം കൃത്യമായി മനസിലാക്കാനാകും. ആഗോള വിപണികളെല്ലാം വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വാര്‍ഷിക ജാക്‌സണ്‍ ഹോള്‍ കോണ്‍ഫറന്‍സില്‍ ഫെഡ് ചീഫ് ജെറോം പവല്‍ എന്താണ് സംസാരിക്കുകയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫെഡ് നിരക്ക് വര്‍ധനയുടെ തോത് മനസിലാക്കാന്‍ ഇതില്‍ നിന്നുള്ള സൂചനകള്‍ ഉപകരിച്ചേക്കുമെന്ന് അവര്‍ കരുതുന്നു. ഈ അനിശ്ചിതാവസ്ഥ കാരണം ഏഷ്യന്‍ വിപണിയില്‍ ഡോളര്‍ ഇന്ന് നേരിയ താഴ്ചയിലാണ്.
ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ ഏഷ്യന്‍ വിപണിയില്‍ ഇന്നു രാവിലെ നേരിയ ഉയര്‍ച്ചയിലാണ്. എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചേക്കുമെന്ന സൂചനകള്‍ വില ഉയരുന്നതിന് കാരണമായി. എന്നാല്‍ ചൈനയിലെ മാന്ദ്യമുള്‍പ്പെടെയുള്ള ആഗോള സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഘടകങ്ങള്‍ ശക്തമായി നില്‍ക്കുന്നതിനാല്‍ വില ഒരു പരിധിക്ക് മുകളിലേക്ക് പോകാനിടയില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് അത്ര നല്ല വാര്‍ത്തയല്ല. ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടക്കുന്നത് ആഭ്യന്തര സാമ്പത്തിക സന്തുലനത്തെ പ്രതികൂലമായി ബാധിക്കും.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എന്‍എസ്ഇ പ്രൊവിഷനല്‍ ഡാറ്റ അനുസരിച്ച് ഇന്നലെ 23 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 322 കോടി രൂപ വിലയുള്ള ഓഹരികള്‍ അറ്റവില്‍പ്പന നടത്തി. വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ നേരിയ തോതില്‍ മാത്രം അറ്റ നിക്ഷേപം നടത്തുന്നത് വിപണിയുടെ മുന്നേറ്റത്തിന് കാര്യമായി സഹായിക്കുന്നില്ല. ഫെഡ് നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ വ്യക്തത വരുന്നതുവരെ സാധാരണയായി വിദേശ നിക്ഷേപകര്‍ ഈ രീതിയില്‍ പെരുമാറാറുണ്ട്.
ഈ സാഹചര്യത്തില്‍, ആഭ്യന്തര ഓഹരികളുടെ കരുത്തില്‍ വേണം വിപണി മുന്നേറാന്‍. ഇന്ന് സുപ്രധാനമായ സാമ്പത്തിക കണക്കുകളൊന്നും പുറത്തുവരാനില്ല. ബാങ്ക് നിക്ഷേപ-വായ്പാ വളര്‍ച്ചയുടെ കണക്കുകള്‍ നാളെ ലഭ്യമാവും. ബാങ്കിംഗ് ഓഹരികളെ സംബന്ധിച്ച് ഇത് ഏറെ നിര്‍ണ്ണായകമാണ്.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,725 രൂപ (ഓഗസ്റ്റ് 25 )
ഒരു ഡോളറിന് 79.85 രൂപ (ഓഗസ്റ്റ് 24, 09.14 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 101.93 ഡോളര്‍ (ഓഗസ്റ്റ് 25, 9.14 am)
ഒരു ബിറ്റ് കൊയ്ന്റെ വില 17,92,003 രൂപ (ഓഗസ്റ്റ് 25, 9.14 am, വസിര്‍ എക്‌സ്)
Tags:    

Similar News