ആഗോള സൂചനകള്‍ക്കൊപ്പം വിപണി നീങ്ങിയേക്കാം

കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്നലെ ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തുവെങ്കിലും ഇന്നും സാഹചര്യം അത്ര അനുകൂലമല്ല. വിപണിയെ നിയന്ത്രിക്കത്തക്ക സുപ്രധാന വാര്‍ത്തകളോ, തീരുമാനങ്ങളോ ഇന്ന് പുറത്ത് വരാനില്ല. അതിനാല്‍ ആഗോള സൂചനകളുടെ ചുവടുപിടിച്ചാകും വിപണിയുടെ വ്യാപാരത്തുടക്കം. ഏഷ്യന്‍ വിപണികള്‍ ഏഷ്യന്‍ വിപണികള്‍ തുടര്‍ച്ചയായ എട്ടാം സെഷനിലും നഷ്ടത്തിലാണ്. ഇന്ന് വിപണിയെ തളര്‍ത്തിയത് മിനാപോളിസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രസിഡന്റ് നീല്‍ കഷ്‌കരിയുടെ നിരക്കുയര്‍ത്തലിന് അനുകൂലമായ അഭിപ്രായമാണ്. അമേരിക്കയില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പത്തെ എല്ലാവരും വിലകുറച്ച് കാണുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. […]

Update: 2022-08-23 22:25 GMT

കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്നലെ ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തുവെങ്കിലും ഇന്നും സാഹചര്യം അത്ര അനുകൂലമല്ല. വിപണിയെ നിയന്ത്രിക്കത്തക്ക സുപ്രധാന വാര്‍ത്തകളോ, തീരുമാനങ്ങളോ ഇന്ന് പുറത്ത് വരാനില്ല. അതിനാല്‍ ആഗോള സൂചനകളുടെ ചുവടുപിടിച്ചാകും വിപണിയുടെ വ്യാപാരത്തുടക്കം.

ഏഷ്യന്‍ വിപണികള്‍

ഏഷ്യന്‍ വിപണികള്‍ തുടര്‍ച്ചയായ എട്ടാം സെഷനിലും നഷ്ടത്തിലാണ്. ഇന്ന് വിപണിയെ തളര്‍ത്തിയത് മിനാപോളിസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രസിഡന്റ് നീല്‍ കഷ്‌കരിയുടെ നിരക്കുയര്‍ത്തലിന് അനുകൂലമായ അഭിപ്രായമാണ്. അമേരിക്കയില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പത്തെ എല്ലാവരും വിലകുറച്ച് കാണുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് കടുത്ത നിരക്കു വര്‍ധനയിലേക്ക് ഫെഡ് പോകണമെന്ന് വാദിക്കുന്നവര്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നതിന്റെ സൂചനയാണ്.

അമേരിക്കന്‍ വിപണി

ഇന്നലെ അമേരിക്കന്‍ വിപണികള്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കയില്‍ ഇന്നലെ പുറത്ത് വന്ന മാനുഫാക്ചറിംഗ് പിഎംഐ, സര്‍വീസസ് പിഎംഐ എന്നിവ ഒട്ടും ആശാവഹമല്ല. കൂടാതെ ജൂലൈ മാസത്തിലെ പുതിയ ഭവനങ്ങളുടെ വില്‍പനക്കണക്കുകളിൽ വലിയ പുരോ​ഗതിയില്ല. ഈ ഘടകങ്ങള്‍ സമ്പദ്ഘടനയുടെ അനാരോഗ്യം വെളിപ്പെടുത്തുന്നു. എന്നാല്‍, അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് ക്രൂഡ് ഓയില്‍ ശേഖരത്തില്‍ 5.6 മില്യണ്‍ ബാരലിന്റെ കുറവുണ്ട്. എണ്ണ ഉപഭോഗം മികച്ച നിലയില്‍ തുടരുന്നുവെന്നതിന്റെ ലക്ഷണമാണിത്.

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ 100 ഡോളറിന് അടുത്താണ്. വില വര്‍ധനവിനെ പിന്തുണയ്ക്കുന്ന രണ്ട് പ്രധാനഘടകങ്ങള്‍ അമേരിക്കയിലെ ഉയരുന്ന ഉപഭോഗവും സൗദി ഗവണ്‍മെന്റ് ഉത്പാദനം കുറച്ചേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളുമാണ്. ആഗോള എണ്ണവില വീണ്ടും 100 ഡോളറിന് അടുത്തേക്ക് പോകുന്നത് ആഭ്യന്തര വിപണിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. നേരിയ തോതിലെങ്കിലും കുറയുന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകള്‍ വഷളാവാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ രാജ്യത്തിന്റെ വര്‍ധിക്കുന്ന വ്യാപാര കമ്മിയും ഒരു ഗുരുതര പ്രശ്‌നമായി മാറും.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റാ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 563 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 215 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപത്തിന്റെ അളവ് വര്‍ധിക്കാത്തത് ഇന്ത്യന്‍ വിപണിയ്ക്ക് മുന്നേറാനുള്ള ഊർജ്ജം ഇല്ലാതാക്കുന്നു.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,700 രൂപ (ഓഗസ്റ്റ് 24 )
ഒരു ഡോളറിന് 79.86 രൂപ (ഓഗസ്റ്റ് 24, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 99.69 ഡോളര്‍ (ഓഗസ്റ്റ് 24, 9.00 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 21,227.93 ഡോളര്‍ (ഓഗസ്റ്റ് 24, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)

Tags:    

Similar News