തുടർച്ചയായി എട്ടാം ദിവസവും നേരിയ നേട്ടത്തോടെ വിപണി
മുംബൈ: വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ വിപണി നേരിയ തോതിൽ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 37.87 പോയിന്റ് അഥവാ 0.06 ശതമാനം വർധിച്ചു 60,298 ൽ വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 12.25 പോയിന്റ് അഥവാ 0.07 ശതമാനം ഉയർന്നു 17,956.50 ലും വ്യപാരം ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ ദുര്‍ബല പ്രവണതകളുടെ പ്രതിഫലനത്താല്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഇടിഞ്ഞിരുന്നു. സെന്‍സെക്‌സില്‍ 214 പോയിന്റെ ഇടിവാണ് തുടക്കത്തിൽ രേഖപ്പെടുത്തിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, […]
മുംബൈ: വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ വിപണി നേരിയ തോതിൽ നേട്ടത്തിൽ അവസാനിച്ചു.
സെൻസെക്സ് 37.87 പോയിന്റ് അഥവാ 0.06 ശതമാനം വർധിച്ചു 60,298 ൽ വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 12.25 പോയിന്റ് അഥവാ 0.07 ശതമാനം ഉയർന്നു 17,956.50 ലും വ്യപാരം ക്ലോസ് ചെയ്തു.
ആഗോള വിപണികളിലെ ദുര്‍ബല പ്രവണതകളുടെ പ്രതിഫലനത്താല്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഇടിഞ്ഞിരുന്നു. സെന്‍സെക്‌സില്‍ 214 പോയിന്റെ ഇടിവാണ് തുടക്കത്തിൽ രേഖപ്പെടുത്തിയത്.
ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, നെസ്ലെ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.
എന്നാല്‍ അള്‍ട്രാടെക് സിമന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസെൻ ആൻഡ് ട്യൂബ്രോ, ടാറ്റ കൺസ്യൂമർ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"ഫെഡ് മിനിട്സ് പുറത്തു വന്നതോടെ ആഗോള വിപണികൾ ദുർബലമാവുകയും ഇന്ത്യൻ വിപണിയിൽ ലാഭമെടുപ് നടത്തുകയും ചെയ്തു. കർശന നടപടികൾ മൂലമുണ്ടായേക്കാവുന്ന ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും നിരക്ക് ഇനിയും വർധിപ്പിക്കുന്നതിനു ഫെഡ് മെമ്പർമാർ അനുകൂലമായിരുന്നെന്ന് മിനിറ്റ്സിൽ പറയുന്നു. ആഭ്യന്തര വിപണിയിൽ, യുഎസ് ഓഹരികൾ ഇടിയുന്നതിനനുസരിച്ചു ഐ ടി, ഫർമാ മേഖലകളിലെ ഓഹരികൾക്ക് കനത്ത നഷ്ടം നേരിട്ടു. എങ്കിലും ധനകാര്യ ഓഹരികൾ വിപണിയെ പിന്തുണച്ചു,", ജിയോ ജിത് ഫിനാൻഷ്യൽ സെർവിസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.
ഏഷ്യന്‍ വിപണികളില്‍ നിക്കേ, ഹാങ്‌സെങ്, തായ്വാൻ എന്നിവ താഴ്ന്ന നിലയിലാണ് അവസാനിച്ചത്. സിംഗപ്പൂർ നിഫ്റ്റി -62.50 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കന്‍ വിപണികള്‍ ബുധനാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
ബിഎസ്ഇ സൂചിക ബുധനാഴ്ച 417.92 പോയിന്റ് അഥവാ 0.70 ശതമാനം ഉയര്‍ന്ന് 60,260.13 ല്‍ എത്തി. നിഫ്റ്റി 119 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17,944.25 ലെത്തി.
ബ്രെന്റ് ക്രൂഡ് 0.10 ശതമാനം ഉയര്‍ന്ന് ബാരലിന് 93.74 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ആഭ്യന്തര ഓഹരികള്‍ വാങ്ങുന്നത് തുടരുന്നതിനാല്‍ വിപണിയിലെ അറ്റ വാങ്ങലുകാരാണ്. ബുധനാഴ്ച 2,347.22 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വാങ്ങിയത്.