മികച്ച നേട്ടത്തില്‍ വിപണി; സെന്‍സെക്‌സ് 700 പോയിന്റിലേറെ നേട്ടത്തില്‍

മുംബൈ:ആഗോള വിപണിയിലെ നേട്ടത്തിന്റെ പിന്തുടര്‍ച്ചയില്‍ ഉറച്ച തുടക്കത്തോടെ വിപണി ആദ്യഘട്ട വ്യാപാരം ആരംഭിച്ചു. രാവിലെ 10.54 ന് സെന്‍സെക്‌സ് 731.08 പോയിന്റ് ഉയര്‍ന്ന് 56,547.35 ലും, നിഫ്റ്റി 200.30 പോയിന്റ് ഉയര്‍ന്ന് 16,842.10 ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഡോ റെഡ്ഡീസ്, സണ്‍ഫാര്‍മ, ഭാര്‍തി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ് എന്നീ […]

Update: 2022-07-28 00:03 GMT

മുംബൈ:ആഗോള വിപണിയിലെ നേട്ടത്തിന്റെ പിന്തുടര്‍ച്ചയില്‍ ഉറച്ച തുടക്കത്തോടെ വിപണി ആദ്യഘട്ട വ്യാപാരം ആരംഭിച്ചു.

രാവിലെ 10.54 ന് സെന്‍സെക്‌സ് 731.08 പോയിന്റ് ഉയര്‍ന്ന് 56,547.35 ലും, നിഫ്റ്റി 200.30 പോയിന്റ് ഉയര്‍ന്ന് 16,842.10 ലുമാണ് വ്യാപാരം നടക്കുന്നത്.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ഡോ റെഡ്ഡീസ്, സണ്‍ഫാര്‍മ, ഭാര്‍തി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികളാണ് വ്യാപാരത്തുടക്കത്തില്‍ നഷ്ടം നേരിട്ടത്.

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഹോങ്കോങ് വിപണി നഷ്ടത്തിലാണ്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: 'ഫെഡിന്റ് തുടര്‍ച്ചയായ 75 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തലിനുശേഷവും, അടുത്ത മീറ്റിംഗില്‍ മറ്റൊരു വലിയ നിരക്കുയര്‍ത്തല്‍ അനിവാര്യമാണെന്ന സൂചനയിലും, എസ് ആന്‍ഡ് പി 500, നാസ്ഡാക് സൂചികകള്‍ യഥാക്രമം 2.62 ശതമാനം, 4.06 ശതമാനം ഉയര്‍ന്നതോടെ യുഎസ് വിപണികള്‍ മികച്ച തിരിച്ചുവരവ് നടത്തി.'

'75 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തല്‍ വിപണികള്‍ പ്രതീക്ഷിച്ചിരുന്നതാണ്. അതിനാല്‍, യുഎസ് വിപണികള്‍ ഇത് ഉള്‍ക്കൊള്ളുകയും, ലാഭത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു,' റെലിഗര്‍ ബ്രോക്കിംഗിന്റെ റിസേര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ് ഭാംരെ പറഞ്ഞു.

ഇന്നലെ സെന്‍സെക്‌സ് 547.83 പോയിന്റ് നേട്ടത്തോടെ 55,816.32 ലും, നിഫ്റ്റി 157.95 പോയിന്റ് ഉയര്‍ന്ന് 16,641.80 ലുമാണ് ക്ലോസ് ചെയ്തത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.20 ശതമാനം ഉയര്‍ന്ന് 107.90 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 436.81 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News