ബോണ്ടുകളിലൂടെ 11,000 കോടിസമാഹരിക്കാൻ എച്ച്ഡിഎഫ്‌സി

 സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിലൂടെ 11,000 കോടി രൂപ  സമാഹരിക്കാന്‍ പദ്ധതിയിട്ട് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി). കമ്പനിയുടെ സുരക്ഷിതമായ, റിഡീം ചെയ്യാവുന്ന, ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പട്രങ്ങളുടെ അടിസ്ഥാന ഇഷ്യൂ സൈസ് 4,000 കോടി രൂപയാണെന്നും 7,000 കോടി രൂപ വരെ ഓവര്‍സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുണ്ടെന്നും എച്ച്ഡിഎഫ്സി സെബിയെ അറിയിച്ചു. ഇപ്പോഴത്തെ വിതരണത്തില്‍ നിന്നുള്ള വരുമാനം കോര്‍പ്പറേഷന്റെ ഹൗസിംഗ് ഫിനാന്‍സ് ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ധനസഹായത്തിന് വിനിയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇഷ്യൂവിനായുള്ള ബിഡ്ഡുകള്‍ […]

Update: 2022-07-23 03:56 GMT
സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിലൂടെ 11,000 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിട്ട് ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (എച്ച്ഡിഎഫ്‌സി).
കമ്പനിയുടെ സുരക്ഷിതമായ, റിഡീം ചെയ്യാവുന്ന, ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പട്രങ്ങളുടെ അടിസ്ഥാന ഇഷ്യൂ സൈസ് 4,000 കോടി രൂപയാണെന്നും 7,000 കോടി രൂപ വരെ ഓവര്‍സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുണ്ടെന്നും എച്ച്ഡിഎഫ്സി സെബിയെ അറിയിച്ചു.
ഇപ്പോഴത്തെ വിതരണത്തില്‍ നിന്നുള്ള വരുമാനം കോര്‍പ്പറേഷന്റെ ഹൗസിംഗ് ഫിനാന്‍സ് ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ധനസഹായത്തിന് വിനിയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇഷ്യൂവിനായുള്ള ബിഡ്ഡുകള്‍ ജൂലൈ 26 ന് തുറക്കുമെന്നും അതേ ദിവസം തന്നെ അവസാനിക്കുമെന്നും എച്ച്ഡിഎഫ്‌സി അറിയിച്ചു. ബോണ്ടുകള്‍ക്ക് പ്രതിവര്‍ഷം എട്ട് ശതമാനം കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കും
Tags:    

Similar News