ബോണ്ടുകളുടെ ഇഷ്യൂ വഴി 135 കോടി സമാഹരിക്കാനൊരുങ്ങി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
ടയർ-II ബോണ്ടുകളുടെ ഇഷ്യൂ വഴി 135 കോടി രൂപ സമാഹരിക്കാനൊരുങ്ങി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. ബാങ്കിൻ്റെ ഡയറക്ടർ ബോർഡ് ബേസൽ-II കംപ്ലയിൻ്റ് ലോവർ ടയർ-II സബോർഡിനേറ്റഡ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ പണം സംഹരിക്കാൻ അംഗീകാരം നൽകി. സ്വകാര്യ പ്ലെയ്‌സ്‌മെൻ്റ് അടിസ്ഥാനത്തിൽ 135 കോടി രൂപ വരെ സമാഹരിക്കുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ (ടയർ-II ബോണ്ടുകൾ) രൂപത്തിലായിരുക്കും ഇഷ്യൂ.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൻ്റെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം എൻസിഡികൾ ലിസ്റ്റ് ചെയ്യപ്പെടും, റേറ്റുചെയ്തതും, നികുതി നൽകേണ്ടതും, സുരക്ഷിതമല്ലാത്തതും, കൈമാറ്റം ചെയ്യാവുന്നതും, റിഡീം ചെയ്യാവുന്നതും, പൂർണ്ണമായും പണമടച്ചതും ആയിരിക്കും.
2023 ഡിസംബർ 31-ന് അവസാനിച്ച മൂന്നാം പാദത്തിൽ, ബാങ്കിൻ്റെ നിക്ഷേപം മുൻ വർഷത്തേക്കാളും 40.6 ശതമാനം ഉയർന്ന് 18,860 കോടി രൂപയിലെത്തി. മാനേജ്‌മെൻ്റിന് കീഴിലുള്ള അഡ്വാൻസുകൾ (72.2 ശതമാനം മൈക്രോ ലോണുകളും ബാലൻസ് 'റീട്ടെയിൽ ആൻഡ് മറ്റ് ലോണുകളും' ഉൾപ്പെടെ) 35.9 ശതമാനം ഉയർന്ന് 18,149 കോടി രൂപയായി.
ബാങ്കിന്റെ അറ്റാദായം മുൻ വർഷത്തെ 37.4 കോടി രൂപയിൽ നിന്ന് മൂന്നാം പാദത്തിൽ 112.1 കോടി രൂപയിലെത്തി. 2023 ഡിസംബർ അവസാനത്തോടെ, ബാങ്കിന് 21 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 731 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 600 എടിഎമ്മുകളുമുണ്ട്.