വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ 5.87 ബില്യണ്‍ ഡോളര്‍ ഇടിവ്
മുംബൈ: ജൂണ്‍ 17 ന് അവസനിച്ച വാരം രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം 5.87 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 5,90,588 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 10 ന് അവസാനിച്ച് മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 4.599 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 5,96,458 ബില്യണ്‍ ഡോളറായി. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ ആസ്തികള്‍ (എഫ്‌സിഎ) ഇടിഞ്ഞതും, സ്വര്‍ണ കരുതല്‍ ശേഖരം കുറഞ്ഞതും ഇതിന് കാരണമായി. വെള്ളിയാഴ്ച ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര കണക്കുകൾ പ്രകാരം എഫ്‌സിഎ […]
മുംബൈ: ജൂണ്‍ 17 ന് അവസനിച്ച വാരം രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരം 5.87 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 5,90,588 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 10 ന് അവസാനിച്ച് മുന്‍ ആഴ്ചയില്‍ കരുതല്‍ ധനം 4.599 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 5,96,458 ബില്യണ്‍ ഡോളറായി. മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ ആസ്തികള്‍ (എഫ്‌സിഎ) ഇടിഞ്ഞതും, സ്വര്‍ണ കരുതല്‍ ശേഖരം കുറഞ്ഞതും ഇതിന് കാരണമായി.
വെള്ളിയാഴ്ച ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര കണക്കുകൾ പ്രകാരം എഫ്‌സിഎ 5.362 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 526.882 ബില്യണ്‍ ഡോളറായി.
വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ ഡോളര്‍ ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലം വിദേശ നാണ്യ ആസ്തികകളില്‍ പെടുന്നവയാണ്. അതേസമയം സ്വര്‍ണശേഖരം 258 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 40.584 ബില്യണ്‍ ഡോളറായി.
ജൂണ്‍ 17 ന് അവസാനിച്ച ആഴ്ചയില്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഉള്ള പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ (എസ്ഡിആര്‍) 233 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.155 ബില്യണ്‍ ഡോളറായി. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ ധനം 17 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.968 ബില്യണ്‍ ഡോളറായി, ഡാറ്റ കാണിക്കുന്നു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് നിര്‍ണ്ണയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സപ്ലിമെന്ററി ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസര്‍വ് ആസ്തികളെയാണ്പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ എന്നു പറയുന്നത്.