മോശം റോഡാണോ അപകട കാരണം? ഇനി ഉദ്യോഗസ്ഥര്‍ ഉത്തരവാദി: ദേശീയ പാത അതോറിറ്റി
ഡെല്‍ഹി: മോശം റോഡ്, എന്‍ജിനീയറിംഗ് ജോലികളുടെ പാകപ്പിഴ തുടങ്ങിയവയുടെ ഫലമായുണ്ടാകുന്ന ഏതെങ്കിലും ഗുരുതരമായ അപകടങ്ങള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകും. പണി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുന്ന പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റില്‍ ദേശീയ പാതാ അധികൃതര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ കൃത്യവിലോപം കാണിക്കുന്നത് സുരക്ഷയെ അപകടത്തിലാക്കുന്നുണ്ടെന്ന് എന്‍എച്ച്എഐ സര്‍ക്കുലറില്‍ വ്യക്തമാക്കി. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് പ്രോജക്ട് ഹൈവേയിലെ റോഡ് സുരക്ഷാ ജോലികള്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ഉറപ്പുവരുത്താതെ […]
ഡെല്‍ഹി: മോശം റോഡ്, എന്‍ജിനീയറിംഗ് ജോലികളുടെ പാകപ്പിഴ തുടങ്ങിയവയുടെ ഫലമായുണ്ടാകുന്ന ഏതെങ്കിലും ഗുരുതരമായ അപകടങ്ങള്‍ക്ക് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകും. പണി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുന്ന പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റില്‍ ദേശീയ പാതാ അധികൃതര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ കൃത്യവിലോപം കാണിക്കുന്നത് സുരക്ഷയെ അപകടത്തിലാക്കുന്നുണ്ടെന്ന് എന്‍എച്ച്എഐ സര്‍ക്കുലറില്‍ വ്യക്തമാക്കി.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് പ്രോജക്ട് ഹൈവേയിലെ റോഡ് സുരക്ഷാ ജോലികള്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ഉറപ്പുവരുത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന റീജിയണല്‍ ഓഫീസറോ, പ്രോജക്ട് ഡയറക്ടറോ അല്ലെങ്കില്‍ സ്വതന്ത്ര എഞ്ചിനീയറോ ഇതിന് ഉത്തരവാദികളായിരിക്കും. ചില റോഡപകടങ്ങള്‍ക്ക് കാരണം തെറ്റായ പ്രോജക്ട് റിപ്പോര്‍ട്ടുകളാണെന്നും ഹൈവേകളുടെയും മറ്റ് റോഡുകളുടെയും നിര്‍മ്മാണത്തിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കമ്പനികള്‍ക്ക് ശരിയായ പരിശീലനം ആവശ്യമാണെന്നും അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
അതേസമയം നല്ല റോഡ് ജനങ്ങളുടെ അവകാശമാണെന്നും ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണമെന്നും കേരള ഹൈകോടതി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021-ല്‍ ഇന്ത്യയിലുടനീളമുള്ള റോഡ് അപകടങ്ങളില്‍ 1.55 ലക്ഷത്തിലധികം ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.