ഉത്പന്ന വില വർധന, രണ്ടാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ലാഭം കുറഞ്ഞേക്കാം

  ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നു ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ നാലാം പാദത്തിലാണ് കമ്പനികളുടെ ലാഭക്ഷമതയില്‍ ഇടിവ് വരുന്നതെന്ന് റേറ്റിംഗ് ഏജന്‍സി ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു. ഉത്പന്ന വിലയിലെ സമ്മര്‍ദ്ദം മൂലം ലാഭ ക്ഷമതയില്‍ 300 ബേസിസ് പോയിന്റ് ഇടിവ് വന്നെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു. 47 മേഖലയിലെ 300 കമ്പനികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വരുമാനത്തില്‍ വര്‍ധനവുണ്ടെങ്കിലും ലാഭത്തിന്റെ മാര്‍ജിനില്‍ അതിനനുസൃതമായ വര്‍ധനവുണ്ടാകുന്നിലെന്നു ക്രിസില്‍ റീസര്‍ച് അസ്സോസിയേറ്റ് ഡയറക്ടര്‍ സെഹല്‍ […]

Update: 2022-10-12 23:08 GMT

 

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ മൂന്നു ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ നാലാം പാദത്തിലാണ് കമ്പനികളുടെ ലാഭക്ഷമതയില്‍ ഇടിവ് വരുന്നതെന്ന് റേറ്റിംഗ് ഏജന്‍സി ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു. ഉത്പന്ന വിലയിലെ സമ്മര്‍ദ്ദം മൂലം ലാഭ ക്ഷമതയില്‍ 300 ബേസിസ് പോയിന്റ് ഇടിവ് വന്നെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു. 47 മേഖലയിലെ 300 കമ്പനികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

വരുമാനത്തില്‍ വര്‍ധനവുണ്ടെങ്കിലും ലാഭത്തിന്റെ മാര്‍ജിനില്‍ അതിനനുസൃതമായ വര്‍ധനവുണ്ടാകുന്നിലെന്നു ക്രിസില്‍ റീസര്‍ച് അസ്സോസിയേറ്റ് ഡയറക്ടര്‍ സെഹല്‍ ഭട്ട് പറഞ്ഞു. വില കയറ്റത്തില്‍ കുറവ് വന്നതിനാലും അളവില്‍ വര്‍ധനവുണ്ടാകുന്നതിനാലും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ നിന്നും 15 ശതമാനത്തിന്റെ വര്‍ധനവാണ് വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത്. പ്രമുഖ കമ്പനികള്‍ പുറത്തു വിട്ട വരുമാന കണക്കുകള്‍ ഇത് വ്യക്തമാകുന്നു.

ഒന്നാം പാദത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ കോര്‍പറേറ്റ് വരുമാനത്തില്‍ 3 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയുന്നത്. ഐ ടി സേവന മേഖലയിലെ വരുമാനത്തില്‍ 15 മുതല്‍ 17 വരുമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

നിര്‍മാണ മേഖലയിലെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. സ്റ്റീല്‍ ഉത്പാദന മേഖലയിലെ വരുമാനം 3 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ എട്ടു പാദങ്ങളിലായി തുടര്‍ച്ചയായ വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്ന വിഭാഗമാണ് ഇത്. 47 മേഖലകളില്‍ 70 ശതമാനത്തിന്റെയും പ്രവര്‍ത്തന ലാഭം ഈ പാദത്തില്‍ ചുരുങ്ങി, ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ ചെലവുകളും അവ ഉപഭോക്താക്കള്‍ക്കു കൈമാറുന്നതിലെ കാലതാമസവും കാരണം നിര്‍മ്മാണ മേഖലകളില്‍ 10 ശതമാനത്തിലധികം പോയിന്റ് കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News