നെല്ല് കിലോയ്ക്ക് 29.04 രൂപ,17 വിളകളുടെ താങ്ങുവില ഉയര്‍ത്തി
ഡെല്‍ഹി: 2022-23 ലെ ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കര്‍. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ കൂട്ടി. സാധാരണ നെല്ലിന്റെയും എ ഗ്രേഡ് നെല്ലിന്റെയും താങ്ങുവില നൂറു രൂപ വീതം കൂട്ടി യഥാക്രമം ക്വിന്റലിന് 2040 ഉം 2060 ഉം രൂപയാക്കി. കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പാക്കാനും സര്‍ക്കാര്‍ പദ്ധതിയുടുന്നുണ്ട്. നെല്ലടക്കം 17 വിളകളുടെ താങ്ങുവിലയാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ ഒരു കിലോ നെല്ല് 28.20 രൂപയ്ക്കാണ് സംസ്ഥാനം സംഭരിക്കുന്നത്. പുതിയ സീസണ്‍ […]
ഡെല്‍ഹി: 2022-23 ലെ ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കര്‍. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ കൂട്ടി. സാധാരണ നെല്ലിന്റെയും എ ഗ്രേഡ് നെല്ലിന്റെയും താങ്ങുവില നൂറു രൂപ വീതം കൂട്ടി യഥാക്രമം ക്വിന്റലിന് 2040 ഉം 2060 ഉം രൂപയാക്കി. കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പാക്കാനും സര്‍ക്കാര്‍ പദ്ധതിയുടുന്നുണ്ട്.
നെല്ലടക്കം 17 വിളകളുടെ താങ്ങുവിലയാണ് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ ഒരു കിലോ നെല്ല് 28.20 രൂപയ്ക്കാണ് സംസ്ഥാനം സംഭരിക്കുന്നത്. പുതിയ സീസണ്‍ മുതല്‍ ഇത് 29.04 രൂപയാകും. തുവര പരിപ്പിന്റെയും ഉഴുന്നിന്റെയും നിലക്കടലയുടെയും താങ്ങുവില ക്വിന്റലിന് മുന്നൂറ് രൂപ വീതം കൂട്ടിയിട്ടുണ്ട്. ബാജ്‌റയുടെ താങ്ങുവില നൂറ് രൂപയും റാഗിയുടേത് 301 രൂപയുമാണഅ വര്‍ധിപ്പിച്ചത്.