കൊച്ചിയടക്കമുള്ള നഗരങ്ങളിൽ ഭവന വില സൂചികയിൽ ഉണർവ്
മുംബൈ: രാജ്യത്തെ ഭവന വില സൂചികയില്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദ ഫലത്തില്‍ ഹൗസ് പ്രൈസ് ഇന്‍ഡെക്‌സില്‍ 1.8 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ സമാന കാലയളവിനേക്കാള്‍ 2.7 ശതമാനത്തിന്റെ വളര്‍ച്ചയാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡെല്‍ഹി, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നീ പത്ത് പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ പത്ത് പ്രധാന നഗരങ്ങളിലെ ഹൗസിംഗ് രജിസ്‌ട്രേഷന്‍ അധികാരികളില്‍ നിന്ന് ലഭിച്ച ഇടപാട് […]
മുംബൈ: രാജ്യത്തെ ഭവന വില സൂചികയില്‍ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദ ഫലത്തില്‍ ഹൗസ് പ്രൈസ് ഇന്‍ഡെക്‌സില്‍ 1.8 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ സമാന കാലയളവിനേക്കാള്‍ 2.7 ശതമാനത്തിന്റെ വളര്‍ച്ചയാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡെല്‍ഹി, ജയ്പൂര്‍, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ എന്നീ പത്ത് പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഈ പത്ത് പ്രധാന നഗരങ്ങളിലെ ഹൗസിംഗ് രജിസ്‌ട്രേഷന്‍ അധികാരികളില്‍ നിന്ന് ലഭിച്ച ഇടപാട് തലത്തിലുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ ത്രൈമാസ ഭവന വില സൂചിക പുറത്തുവിട്ടത്.
മുന്‍ പാദത്തിലെ 3.1 ശതമാനവും മുന്‍ വര്‍ഷം 2.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍, 2021-22 നാലാം പാദത്തില്‍ ഓള്‍ ഇന്ത്യ എച്ച്പിഐ 1.8 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
വര്‍ഷാവര്‍ഷമുള്ള ഹൗസ് ഇന്‍ഡക്‌സ് പ്രൈസില്‍ കാര്യമായ മാറ്റങ്ങളുണ്ട്. കൊല്‍ക്കത്തില്‍ 19.2 ശതമാനം വളര്‍ച്ച മുതല്‍ ബംഗളൂരുവല്‍ 11.3 ശതമാനം വരെയായി ചുരുങ്ങിയ തരത്തില്‍ ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. പാദാടിസ്ഥാനത്തില്‍ 2021-22 ലെ നാലാംപാദത്തില്‍ രാജ്യമൊട്ടാകെ എച്ച്പിഐ 1.1 ശതമാനം സങ്കോചം രേഖപ്പെടുത്തി.
കൊല്‍ക്കത്ത, ചെന്നൈ, കാണ്‍പൂര്‍ എന്നിവ മാത്രമാണ് തുടര്‍ച്ചയായ വളര്‍ച്ച രേഖപ്പെടുത്തിയത്. അതേസമയം, ബാക്കിയുള്ള നഗരങ്ങളില്‍ സൂചിക ചുരുങ്ങുകയാണുണ്ടായത്.