തമിഴ്‌നാട്ടിൽ  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്  പ്രതിമാസം 1000 രൂപ നൽകും

സർക്കാർ സ്കൂളുകളിലെ 6 മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും അവരുടെ ബിരുദ, ഡിപ്ലോമ, ഐടിഐ കോഴ്സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നത് വരെ മാസം തോറും 1,000 രൂപ നൽകുംമെന്ന് തമിഴ് നാട് സർക്കാർ പ്രഖ്യാപിച്ചു. സാമ്പത്തിക പരിമിതികളില്ലാതെ കൂടുതൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും പൂർത്തിയാക്കാനും സഹായിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിമാസം 1,000 രൂപ നിക്ഷേപിക്കും. ഏകദേശം ആറ് ലക്ഷത്തോളം പെൺകുട്ടികൾക്ക് ഈ നടപടിയുടെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പളനിവേൽ ത്യാഗ […]

Update: 2022-03-19 00:48 GMT

സർക്കാർ സ്കൂളുകളിലെ 6 മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും അവരുടെ ബിരുദ, ഡിപ്ലോമ, ഐടിഐ കോഴ്സുകൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നത് വരെ മാസം തോറും 1,000 രൂപ നൽകുംമെന്ന് തമിഴ് നാട് സർക്കാർ പ്രഖ്യാപിച്ചു.

സാമ്പത്തിക പരിമിതികളില്ലാതെ കൂടുതൽ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും പൂർത്തിയാക്കാനും സഹായിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ പെൺകുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിമാസം 1,000 രൂപ നിക്ഷേപിക്കും.

ഏകദേശം ആറ് ലക്ഷത്തോളം പെൺകുട്ടികൾക്ക് ഈ നടപടിയുടെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പളനിവേൽ ത്യാഗ രാജൻ നിയമസഭയെ അറിയിച്ചു. ഈ പദ്ധതിക്കായി 698 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസത്തിൽ സർക്കാർ സ്‌കൂളുകളിൽ പെൺകുട്ടികളുടെ പ്രവേശന അനുപാതം കുറവായതിനാൽ മൂവാളൂർ രാമാമൃതം അമ്മയാർ സ്മാരക വിവാഹ സഹായ പദ്ധതി മൂവാളൂർ രാമാമൃതം അമ്മയാർ ഉന്നത വിദ്യാഭ്യാസ ഉറപ്പ് പദ്ധതിയാക്കി മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 

ഇ.വി.ആർ മണിയമ്മയ്യർ സ്മാരക വിധവ മകളുടെ വിവാഹ സഹായ പദ്ധതി, ഡോ. മുത്തുലക്ഷ്മി റെഡ്ഡി സ്മാരക അന്തർജാതി വിവാഹ സഹായ പദ്ധതി, അന്നായി തെരേസ അനാഥ പെൺകുട്ടികളുടെ വിവാഹ സഹായ പദ്ധതി, ധർമാംബാൾ അമ്മയാർ സ്മാരക വിധവ പുനർവിവാഹം എന്നിവയുടെ നിലവിലുള്ള പദ്ധതികൾ മാറ്റമില്ലാതെ തുടരുമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News