നസാറ ടെക്നോളജീസ് ഡാറ്റാവർക്‌സില്‍ 33% ഓഹരി സ്വന്തമാക്കുന്നു
ന്യൂഡല്‍ഹി: സ്പോര്‍ട്സ് ആന്‍ഡ് ഡിജിറ്റല്‍ ഗെയിമിംഗ് സ്ഥാപനമായ നസാറ ടെക്നോളജീസ് ഡാറ്റാവര്‍ക്സ് ബിസിനസ് സൊല്യൂഷന്‍സിന്റെ 33 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുന്നു. ബ്രാന്‍ഡുകള്‍ക്കും ഏജന്‍സികള്‍ക്കും പരസ്യങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനികളില്‍ ഒന്നാണ് അമേരിക്ക ആസ്ഥാനമായുള്ള ഡാറ്റാവര്‍ക്സ്. കൂടാതെ നസാറ ടെക്നോളജീസിന്റെ അനുബന്ധ സ്ഥാപനമായ നെക്സ്റ്റ് വേവ് മള്‍ട്ടിമീഡിയയില്‍ 30 കോടി രൂപ വരെ നിക്ഷേപം നടത്താനുള്ള അനുമതിയും കമ്പനി ബോർഡ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ ഏകദേശം 1.1 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ഒരെണ്ണത്തിന് 2,260 രൂപയ്ക്ക് നൽകി 24.99 കോടി […]
ന്യൂഡല്‍ഹി: സ്പോര്‍ട്സ് ആന്‍ഡ് ഡിജിറ്റല്‍ ഗെയിമിംഗ് സ്ഥാപനമായ നസാറ ടെക്നോളജീസ് ഡാറ്റാവര്‍ക്സ് ബിസിനസ് സൊല്യൂഷന്‍സിന്റെ 33 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുന്നു.
ബ്രാന്‍ഡുകള്‍ക്കും ഏജന്‍സികള്‍ക്കും പരസ്യങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനികളില്‍ ഒന്നാണ് അമേരിക്ക ആസ്ഥാനമായുള്ള ഡാറ്റാവര്‍ക്സ്.
കൂടാതെ നസാറ ടെക്നോളജീസിന്റെ അനുബന്ധ സ്ഥാപനമായ നെക്സ്റ്റ് വേവ് മള്‍ട്ടിമീഡിയയില്‍ 30 കോടി രൂപ വരെ നിക്ഷേപം നടത്താനുള്ള അനുമതിയും കമ്പനി ബോർഡ് നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ ഏകദേശം 1.1 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ഒരെണ്ണത്തിന് 2,260 രൂപയ്ക്ക് നൽകി 24.99 കോടി രൂപ സമാഹരിച്ച് ഡാറ്റാവര്‍ക്സ് ബിസിനസിന്റെ 22,499 ഓഹരികള്‍ ഏറ്റെടുക്കാനും തീരുമാനിച്ചു.
ഈ ഏറ്റെടുക്കല്‍ പൂർത്തിയാകുമ്പോൾ ഡാറ്റവർക്സിന്റെ 33 ശതമാനം ഓഹരികൾ നസാറ ടെക്‌നോളജീസിന്റെ കൈവശമാകും.
ഇതിനു മുന്‍പ് തന്നെ നസാറ ടെക്നോളജീസ് തങ്ങൾക്ക് മറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കാനും വായ്പ കൊടുക്കാനുമുള്ള തുകയുടെ പരിധി 550 കോടി രൂപയില്‍ നിന്ന് 1,000 കോടി രൂപയായി ഉയര്‍ത്തിയിരുന്നു.