ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു

ഡെല്‍ഹി: പുതിയ വസ്തുതകളുടെ വെളിച്ചത്തില്‍ എന്‍എസ്ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ നടന്ന ക്രമക്കേടുകളപ്പറ്റിയുള്ള അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് ഈ അറസ്റ്റ്. ഇന്നലെ രാത്രി ചെന്നൈയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. നിഗൂഢ യോഗിയെ പരാമര്‍ശിക്കുന്ന സെബിയുടെ റിപ്പോര്‍ട്ടില്‍ പുറത്തുവന്ന പുതിയ വസ്തുതകള്‍ കണക്കിലെടുത്താണ് അറസ്റ്റ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കോ-ലൊക്കേഷന്‍ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇയാളെ ഡെല്‍ഹിയിലേക്ക് കൊണ്ടുവരുന്നതിനായി ട്രാന്‍സിറ്റ് ഡിമാന്‍ഡിനായി ചെന്നൈയിലെ കോടതിയില്‍ ഇന്ന് ഹാജരാക്കും.

Update: 2022-02-25 00:24 GMT

ഡെല്‍ഹി: പുതിയ വസ്തുതകളുടെ വെളിച്ചത്തില്‍ എന്‍എസ്ഇയുടെ മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ നടന്ന ക്രമക്കേടുകളപ്പറ്റിയുള്ള അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് ഈ അറസ്റ്റ്. ഇന്നലെ രാത്രി ചെന്നൈയില്‍ വെച്ചാണ് അറസ്റ്റ് നടന്നത്.

നിഗൂഢ യോഗിയെ പരാമര്‍ശിക്കുന്ന സെബിയുടെ റിപ്പോര്‍ട്ടില്‍ പുറത്തുവന്ന പുതിയ വസ്തുതകള്‍ കണക്കിലെടുത്താണ് അറസ്റ്റ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ കോ-ലൊക്കേഷന്‍ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഇയാളെ ഡെല്‍ഹിയിലേക്ക് കൊണ്ടുവരുന്നതിനായി ട്രാന്‍സിറ്റ് ഡിമാന്‍ഡിനായി ചെന്നൈയിലെ കോടതിയില്‍ ഇന്ന് ഹാജരാക്കും.

Tags:    

Similar News