ഇന്ത്യൻ നഗര വികസനത്തിനായി എഡിബി വായ്പ
ഇന്ത്യയിലെ നഗര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) 350 മില്യണ്‍ ഡോളര്‍ വായ്പ നല്‍കും. സേവനങ്ങള്‍ പ്രദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ധന കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് നയപരമായ പ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും ത്വരിതപ്പെടുത്താനും വേണ്ടിയാണ് ഇവ നടപ്പിലാക്കുന്നത്. നിരീക്ഷണവും വിലയിരുത്തലും ഉള്‍പ്പെടെ പരിപാടി നടപ്പിലാക്കുന്നതില്‍ ഭവന, നഗരകാര്യ മന്ത്രാലയത്തിന് എഡിബി വിജ്ഞാനവും ഉപദേശവും നല്‍കും. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി, സാമൂഹിക സുരക്ഷാ ഉറപ്പാക്കല്‍, ലിംഗസമത്വവും സാമൂഹിക ഉള്‍പ്പെടുത്തല്‍ […]
ഇന്ത്യയിലെ നഗര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) 350 മില്യണ്‍ ഡോളര്‍ വായ്പ നല്‍കും. സേവനങ്ങള്‍ പ്രദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ധന കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് നയപരമായ പ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും ത്വരിതപ്പെടുത്താനും വേണ്ടിയാണ് ഇവ നടപ്പിലാക്കുന്നത്.
നിരീക്ഷണവും വിലയിരുത്തലും ഉള്‍പ്പെടെ പരിപാടി നടപ്പിലാക്കുന്നതില്‍ ഭവന, നഗരകാര്യ മന്ത്രാലയത്തിന് എഡിബി വിജ്ഞാനവും ഉപദേശവും നല്‍കും. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി, സാമൂഹിക സുരക്ഷാ ഉറപ്പാക്കല്‍, ലിംഗസമത്വവും സാമൂഹിക ഉള്‍പ്പെടുത്തല്‍ എന്നീങ്ങനെ വികസനത്തെ സ്വാധീനിക്കുന്നവയില്‍ ശുപാര്‍ശകള്‍ നല്‍കുക, നയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക, നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങി ഇത് വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങളെ പിന്തുണക്കുന്നു.
ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി രജത് കുമാര്‍ മിശ്ര, സുസ്ഥിര നഗരവികസനത്തിനും സേവന വിതരണത്തിനും കീഴിലുള്ള 350 മില്യണ്‍ യുഎസ് ഡോളറിന്റെ ആദ്യ ഉപപദ്ധതിക്കുള്ള വായ്പാ കരാറില്‍ ഒപ്പുവച്ചു. എഡിബിയുടെ ഇന്ത്യ റസിഡന്റ് മിഷന്റെ കണ്‍ട്രി ഡയറക്ടര്‍ ടകെയോ കോനിഷി എഡിബിയ്ക്കുവേണ്ടി ഒപ്പുവച്ചു. ദേശീയ തലത്തില്‍ നഗര പരിഷ്‌കാരങ്ങള്‍ക്ക് ആവശ്യമായ നയങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും സ്ഥാപിക്കലാണ് ആദ്യ ഉപ പരിപാടി.
ഉയര്‍ന്ന നിലവാരമുള്ള നഗര അടിസ്ഥാന സൗകര്യങ്ങള്‍, സേവന വ്യവസ്ഥകള്‍ ഉറപ്പുനല്‍കല്‍, കാര്യക്ഷമമായ ഭരണം എന്നിവയിലൂടെ നഗരജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതോടൊപ്പം സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനുകളായി നഗരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ദേശീയ മുന്‍നിര പരിപാടികളുമായി ഈ പരിപാടി യോജിപ്പിച്ചിട്ടുണ്ടെന്ന് കരാര്‍ ഒപ്പിട്ട ശേഷം മിശ്ര വ്യക്തമാക്കി.
അടിസ്ഥാന നഗര സേവനങ്ങളായ ജലവിതരണം, ശുചിത്വം, താങ്ങാനാവുന്ന വാടക ഭവനങ്ങള്‍ എന്നിവയിലേക്കുള്ള സാര്‍വത്രികവും മെച്ചപ്പെട്ടതുമായ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുന്നതിന് ഈ കരാര്‍ സഹായിക്കുമെന്ന് എഡിബിയെ പ്രതിനിധീകരിച്ച് കോനിഷി പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുടര്‍ച്ചയായ പിന്തുണയോടെ എഡിബിയുടെ നഗരമേഖലയില്‍ ഇന്ത്യയുമായുള്ള ദീര്‍ഘകാല ഇടപഴകലിനെ അടിസ്ഥാനമാക്കിയാണ് ഈ പ്രോഗ്രാം നിര്‍മ്മിക്കുന്നതെന്നും. കൊവിഡ് മൂലം കഷ്ടതകളനുഭവിക്കുന്ന പാവപ്പെട്ടവരെയാണ് ഇതിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.