വായ്പ കൂടി, എല്‍ആന്‍ഡ്ടി ഫിനാന്‍സ് അറ്റ വരുമാനം406 കോടി

  സെപ്റ്റംബര്‍ പാദത്തില്‍, മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ എല്‍ആന്‍ഡടി ഫിനാന്‍സിന്റെ അറ്റ വരുമാനം 81 ശതമാനം വര്‍ധിച്ച് 406 കോടി രൂപയായി. ആസ്തി ഗുണനിലവാരത്തില്‍ പുരോഗതിയും, റീട്ടെയില്‍ വായ്പകളുടെ വര്‍ധനവുമാണ് ഈ മുന്നേറ്റത്തിന് കാരണം. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിക്കു എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വായ്പ വിതരണമാണ് ഉണ്ടായതെന്നും, റീട്ടെയില്‍ ബുക്ക് 50,000 കോടി മറികടന്നുവെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ റീട്ടെയില്‍ വായ്പ 84 ശതമാനം വര്‍ധിച്ചു 10,238 കോടി രൂപയായി. ഇതോടെ കമ്പനിയുടെ റീട്ടെയില്‍ […]

Update: 2022-10-20 23:26 GMT

 

സെപ്റ്റംബര്‍ പാദത്തില്‍, മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ എല്‍ആന്‍ഡടി ഫിനാന്‍സിന്റെ അറ്റ വരുമാനം 81 ശതമാനം വര്‍ധിച്ച് 406 കോടി രൂപയായി. ആസ്തി ഗുണനിലവാരത്തില്‍ പുരോഗതിയും, റീട്ടെയില്‍ വായ്പകളുടെ വര്‍ധനവുമാണ് ഈ മുന്നേറ്റത്തിന് കാരണം.

സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിക്കു എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വായ്പ വിതരണമാണ് ഉണ്ടായതെന്നും, റീട്ടെയില്‍ ബുക്ക് 50,000 കോടി മറികടന്നുവെന്നും കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ റീട്ടെയില്‍ വായ്പ 84 ശതമാനം വര്‍ധിച്ചു 10,238 കോടി രൂപയായി. ഇതോടെ കമ്പനിയുടെ റീട്ടെയില്‍ പോര്‍ഫോളിയോ 47 ശതമാനത്തില്‍ നിന്ന് 58 ശതമാനമായി. കൂടാതെ രണ്ടാം പാദത്തില്‍ വായ്പ ശേഖരണം 17 ശതമാനം വര്‍ധിച്ച് 7,587 കോടി രൂപയായി.

ഉപഭോക്തൃ വായ്പ വിതരണം 32 ശതമാനം വര്‍ധിച്ച് 1,328 കോടി രൂപയായായി. സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ വിതരണം 200 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 85 ശതമാനം വര്‍ധിച്ച് 8.43 ശതമാനമായി.

ഗ്രാമീണ മേഖലയിലെ ബിസിനസ്സില്‍ ചെറുകിട വായ്പ വിതരണം ഈ പാദത്തില്‍ 40 ശതമാനം വര്‍ധിച്ച് 4,418 കോടി രൂപയായി. കര്‍ഷകര്‍ക്കായുള്ള വായ്പ വിതരണം 14 ശതമാനം വര്‍ധിച്ച് 1,304 കോടി രൂപയായി. ഇത് കമ്പനിയുടെ ഉപഭോക്തൃ വായ്പ ബിസിനസ്സില്‍ പ്രതിമാസ റണ്‍ റേറ്റ് 400 കോടി രൂപയായി വര്‍ധിക്കുന്നതിന് സഹായിച്ചു.

ഇരു ചക്ര വായ്പ വിതരണം 38 ശതമാനം വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ നിരക്കായ 1,721 കോടി രൂപയായി. റീട്ടെയില്‍ ഭവന വായ്പ, വസ്തുവിന്മേലുള്ള വായ്പ എന്നിവ 19 ശതമാനം വര്‍ധിച്ച് 1,118 കോടി രൂപയായി.

 

Tags:    

Similar News