ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അറ്റാദായം 57 ശതമാനം വര്‍ധിച്ച് 1,805 കോടി രൂപയായി
മുംബൈ: സെപ്തംബര്‍ പാദത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ അറ്റാദായത്തില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി കൊണ്ട് 1,805 കോടി രൂപയായി. 18 ശതമാനം വായ്പാ വളര്‍ച്ചയുടെയും അറ്റ പലിശ മാര്‍ജിന്‍ 4.07 ശതമാനത്തില്‍ നിന്ന് 4.24 ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ പ്രധാന അറ്റ പലിശ വരുമാനം 18 ശതമാനം വളര്‍ച്ചയോടെ 4,302 കോടി രൂപയായി. സെപ്തംബര്‍ പാദത്തില്‍ മറ്റ് വരുമാനം 9 ശതമാനം വര്‍ധിച്ച് 2,011 കോടി രൂപയിലെത്തി. ഇതില്‍ പ്രധാന ഇനമായ ഫീസ് വരുമാനം 24 ശതമാനം […]
മുംബൈ: സെപ്തംബര്‍ പാദത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ അറ്റാദായത്തില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി കൊണ്ട് 1,805 കോടി രൂപയായി. 18 ശതമാനം വായ്പാ വളര്‍ച്ചയുടെയും അറ്റ പലിശ മാര്‍ജിന്‍ 4.07 ശതമാനത്തില്‍ നിന്ന് 4.24 ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ പ്രധാന അറ്റ പലിശ വരുമാനം 18 ശതമാനം വളര്‍ച്ചയോടെ 4,302 കോടി രൂപയായി.
സെപ്തംബര്‍ പാദത്തില്‍ മറ്റ് വരുമാനം 9 ശതമാനം വര്‍ധിച്ച് 2,011 കോടി രൂപയിലെത്തി. ഇതില്‍ പ്രധാന ഇനമായ ഫീസ് വരുമാനം 24 ശതമാനം വളര്‍ന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മുന്‍വര്‍ഷത്തെ 2.77 ശതമാനത്തില്‍ നിന്ന് 2.11 ശതമാനമായി കുറഞ്ഞു. കിട്ടാക്കടത്തിന്റെ ബാധ്യത മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1,706 കോടി രൂപയില്‍ നിന്ന് അവലോകന കാലയളവില്‍ 1,141 കോടി രൂപയായി കുറഞ്ഞു.
2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മോര്‍ട്ട്‌ഗേജ് ബുക്ക് 1,000 കോടി രൂപയായി ഉയര്‍ത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇത് 2024 സാമ്പത്തിക വര്‍ഷത്തോടെ 10,000 കോടി രൂപയായി ഉയര്‍ത്താനും ബാങ്ക് ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെപ്തംബര്‍ 30 വരെ ബാങ്കിന്റെ മൊത്തത്തിലുള്ള മൂലധന പര്യാപ്തത അനുപാതം 18.01 ശതമാനമായിരുന്നു