എല്‍ഐസി ഹൗസിംഗ് വായ്പാ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ചു
മുബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് വായ്പാ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു. ആര്‍ബിആയുടെ നിരക്ക് വര്‍ധനവിനെ തുടര്‍ന്നാണ് ഈ നീക്കം. എല്‍ഐസി എച്ച്എഫ്എല്ലിന്റെ ലോണുകളുടെ പലിശ നിരക്ക് ബന്ധിപ്പിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് നിരക്കാണ് എല്‍എച്ച്പിഎല്‍ആര്‍. നിലവിലെ വിപണി അവസ്ഥയ്ക്ക് അനുസൃതമായാണ് വര്‍ധനയെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു. 'ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായ നിരക്കില്‍ ഇഎംഐ നല്‍കുന്നത് തുടരും. ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നു,' അദ്ദേഹം പറഞ്ഞു. ഉത്സവ സീസണില്‍ […]
മുബൈ: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് വായ്പാ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചു. ആര്‍ബിആയുടെ നിരക്ക് വര്‍ധനവിനെ തുടര്‍ന്നാണ് ഈ നീക്കം.
എല്‍ഐസി എച്ച്എഫ്എല്ലിന്റെ ലോണുകളുടെ പലിശ നിരക്ക് ബന്ധിപ്പിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് നിരക്കാണ് എല്‍എച്ച്പിഎല്‍ആര്‍. നിലവിലെ വിപണി അവസ്ഥയ്ക്ക് അനുസൃതമായാണ് വര്‍ധനയെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ വൈ വിശ്വനാഥ ഗൗഡ് പറഞ്ഞു.
'ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ന്യായ നിരക്കില്‍ ഇഎംഐ നല്‍കുന്നത് തുടരും. ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ വില നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നു,' അദ്ദേഹം പറഞ്ഞു.
ഉത്സവ സീസണില്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായമ ശക്തി പ്രാപിക്കുമെന്നും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ശക്തമായി തുടരുമെന്നും കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും എംഡി കൂട്ടിച്ചേര്‍ത്തു.
ആര്‍ബിഐ കഴിഞ്ഞ ദിവസം വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. മെയ് മാസത്തിന് ശേഷമുള്ള തുടര്‍ച്ചയായ നാലാമത്തെ വര്‍ധനവാണിത്.