ചൈനീസ് ലോണ്‍ ആപ്പുകള്‍: 9.82 കോടി രൂപ കൂടി മരവിപ്പിച്ചുവെന്ന് ഇഡി

ഡെല്‍ഹി: ചൈനീസ് ലോണ്‍ ആപ്പുകള്‍ പേയ്‌മെന്റ് ഗേറ്റ് വേ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന 9.82 കോടി രൂപ മരവിപ്പിച്ചുവെന്നറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലോണ്‍ ആപ്പുകള്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. കമീന്‍ നെറ്റ്വര്‍ക്ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും മറ്റും പോലുള്ള ചൈനീസ് നിയന്ത്രിത സ്ഥാപനങ്ങള്‍, വിവിധ എന്‍ബിഎഫ്‌സികളുമായുള്ള സേവന കരാറുകളില്‍ കാഷ്ഹോം, ക്യാഷ്മാര്‍ട്ട്, ഈസിലോണ്‍ തുടങ്ങിയ സംശയാസ്പദമായ ഒന്നിലധികം ലോണ്‍/മറ്റ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഫണ്ട് സ്വരൂപിക്കുകയും […]

Update: 2022-09-29 05:29 GMT
ഡെല്‍ഹി: ചൈനീസ് ലോണ്‍ ആപ്പുകള്‍ പേയ്‌മെന്റ് ഗേറ്റ് വേ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന 9.82 കോടി രൂപ മരവിപ്പിച്ചുവെന്നറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലോണ്‍ ആപ്പുകള്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക കണ്ടെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
കമീന്‍ നെറ്റ്വര്‍ക്ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും മറ്റും പോലുള്ള ചൈനീസ് നിയന്ത്രിത സ്ഥാപനങ്ങള്‍, വിവിധ എന്‍ബിഎഫ്‌സികളുമായുള്ള സേവന കരാറുകളില്‍ കാഷ്ഹോം, ക്യാഷ്മാര്‍ട്ട്, ഈസിലോണ്‍ തുടങ്ങിയ സംശയാസ്പദമായ ഒന്നിലധികം ലോണ്‍/മറ്റ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നുണ്ടെന്നും ഇഡി അധികൃതര്‍ വ്യക്തമാക്കി.
ചൈനീസ് നിയന്ത്രണത്തിലുള്ള ലോണ്‍ ആപ്പുകള്‍ക്കും നിക്ഷേപ ടോക്കണുകള്‍ക്കുമെതിരെ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ പേയ്‌മെന്റ് ഗേറ്റ്വേകളായ ഈസ്ബസ്സ്, റേസര്‍പേ, ക്യാഷ്ഫ്രീ, പേടിഎം എന്നിവയില്‍ സൂക്ഷിച്ചിരുന്ന 46.67 കോടി രൂപയുടെ ഫണ്ടുകള്‍ മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഫണ്ട് മരവിപ്പിച്ചിരിക്കുന്നത്. ഇഡി മുന്‍പ് റെയ്ഡ് നടത്തിയ ഡല്‍ഹി, മുംബൈ, ഗാസിയാബാദ്, ലഖ്‌നൗ, ഗയ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച്ച വീണ്ടും തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, ജോധ്പൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ 16 ബാങ്കുകളുടെയും പേയ്‌മെന്റ് ഗേറ്റ്വേകളിലും എച്ച്പിഇസെഡ് എന്ന ആപ്പ് അധിഷ്ഠിത ടോക്കണുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി ഇറക്കിയ അറിയിപ്പിലുണ്ട്.
കൊഹിമ പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് 2021 ഒക്ടോബറില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ നിന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരംഭിക്കുന്നത്. റെയ്ഡില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തുവെന്നും ഇഡി അധികൃതര്‍ വ്യക്തമാക്കി.
Tags:    

Similar News