ഓണ്‍ ടാപ്പിനായി എച്ച്ഡിഎഫ്സി ബാങ്കും പ്രിസിഷന്‍ ബയോമെട്രിക്കും

മുംബൈ: റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് സ്‌കീമിന് കീഴില്‍ എച്ച്ഡിഎഫ്സി ബാങ്കിനെയും പ്രിസിഷന്‍ ബയോമെട്രിക് ഇന്ത്യയെയും റിസര്‍വ് ബാങ്ക് അവരുടെ 'ഓണ്‍ ടാപ്പ്' റീട്ടെയില്‍ പേയ്മെന്റ് അപേക്ഷകള്‍ പരിശോധിക്കുന്നതിനായി തിരഞ്ഞെടുത്തു. റെഗുലേറ്ററി സാന്‍ഡ്ബോക്സ് (ആര്‍എസ്) എന്നത് നിയന്ത്രിത/ടെസ്റ്റ് റെഗുലേറ്ററി പരിതസ്ഥിതിയില്‍ പുതിയ ഉത്പന്നങ്ങളുടെയോ സേവനങ്ങളുടെയോ തത്സമയ പരിശോധനയെ സൂചിപ്പിക്കുന്നു. റെഗുലേറ്ററി സാന്‍ഡ്ബോക്സ്, റെഗുലേറ്റര്‍, ഇന്നൊവേറ്റര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവരെ പുതിയ ഉത്പന്നങ്ങളുടെയും സിസ്റ്റങ്ങളുടെയും നേട്ടങ്ങളെയും അപകടങ്ങളെയും കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവദിക്കുന്നു. റെഗുലേറ്ററി […]

Update: 2022-09-06 06:03 GMT

മുംബൈ: റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് സ്‌കീമിന് കീഴില്‍ എച്ച്ഡിഎഫ്സി ബാങ്കിനെയും പ്രിസിഷന്‍ ബയോമെട്രിക് ഇന്ത്യയെയും റിസര്‍വ് ബാങ്ക് അവരുടെ 'ഓണ്‍ ടാപ്പ്' റീട്ടെയില്‍ പേയ്മെന്റ് അപേക്ഷകള്‍ പരിശോധിക്കുന്നതിനായി തിരഞ്ഞെടുത്തു.

റെഗുലേറ്ററി സാന്‍ഡ്ബോക്സ് (ആര്‍എസ്) എന്നത് നിയന്ത്രിത/ടെസ്റ്റ് റെഗുലേറ്ററി പരിതസ്ഥിതിയില്‍ പുതിയ ഉത്പന്നങ്ങളുടെയോ സേവനങ്ങളുടെയോ തത്സമയ പരിശോധനയെ സൂചിപ്പിക്കുന്നു. റെഗുലേറ്ററി സാന്‍ഡ്ബോക്സ്, റെഗുലേറ്റര്‍, ഇന്നൊവേറ്റര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവരെ പുതിയ ഉത്പന്നങ്ങളുടെയും സിസ്റ്റങ്ങളുടെയും നേട്ടങ്ങളെയും അപകടങ്ങളെയും കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവദിക്കുന്നു.

റെഗുലേറ്ററി സാന്‍ഡ്ബോക്സിന് കീഴില്‍ 'റീട്ടെയില്‍ പേയ്മെന്റുകള്‍' എന്ന വിഷയത്തിനായി 'ഓണ്‍ ടാപ്പ്' ആപ്ലിക്കേഷന്‍ സൗകര്യം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ (ക്രഞ്ച്ഫിഷ് എബിയുടെ പങ്കാളിത്തത്തോടെ) 'ഓഫ്ലൈന്‍ റീട്ടെയില്‍ പേയ്മെന്റ്' എന്ന ഉത്പന്നം ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഓഫ്ലൈന്‍ മോഡില്‍ പേയ്മെന്റുകള്‍ നല്‍കാനും സ്വീകരിക്കാനുമുള്ള സൗകര്യം നല്‍കുന്നു.

നെറ്റ്വര്‍ക്ക് കണക്ഷന്‍ ആവശ്യമില്ലാതെ തന്നെ ഇടപാടുകള്‍ സാധ്യമാക്കുന്നതിലൂടെ നെറ്റ്വര്‍ക്ക് ഇല്ലാത്തതോ കുറഞ്ഞതോ ആയ മേഖലകളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം പ്രിസിഷന്‍ ബയോമെട്രിക് ഇന്ത്യ 'ഇന്നഐടി കീ സൊല്യൂഷന്‍ ഫോര്‍ ബാങ്കിംഗ്' പുറത്തിറക്കി. ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിംഗിലേക്ക് ലോഗിന്‍ ചെയ്യുന്നതിനായി ഒടിപിയ്ക്ക്ക്ക് പകരം സുരക്ഷിതമായ പാസ്വേഡ് ഇല്ലാത്ത ഒഥന്റിക്കേഷനും അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷനും (എഎഫ്എ) ഉപയോഗിക്കാവുന്ന ബയോമെട്രിക് ടോക്കണുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഒരു മാര്‍ഗമായി പ്രവര്‍ത്തിക്കുന്നു.

പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ചറും (പികെഐ) ബയോമെട്രിക്‌സും സംയോജിപ്പിച്ച് ഡിജിറ്റല്‍ പേയ്മെന്റ് സ്പെയ്സില്‍ സുരക്ഷയും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നുവെന്ന് ആര്‍ബിഐ പറഞ്ഞു.

Tags:    

Similar News