ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുകെ വിളിക്കുന്നു, സൂപ്പര്‍ പ്രയോറിറ്റി വിസയ്ക്ക് അപേക്ഷിക്കാം

  യുകെയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ വിസയ്ക്ക് വേണ്ടി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രയോറിറ്റി, സൂപ്പര്‍ പ്രയോറിറ്റി വിസകള്‍ അവതരിപ്പിക്കുന്നുവെന്ന് ബ്രിട്ടീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം ഏതാനും ദിവസം മുന്‍പ് യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായിരുന്നു. പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിസയെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് ഇല്ലീസ് തന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചിരുന്നു. പ്രയോറിറ്റി വിസയ്ക്ക് 500 പൗണ്ടും (47,000 രൂപ), […]

Update: 2022-08-31 03:58 GMT

 

യുകെയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ വിസയ്ക്ക് വേണ്ടി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്ന പ്രയോറിറ്റി, സൂപ്പര്‍ പ്രയോറിറ്റി വിസകള്‍ അവതരിപ്പിക്കുന്നുവെന്ന് ബ്രിട്ടീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഇക്കാര്യം ഏതാനും ദിവസം മുന്‍പ് യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായിരുന്നു. പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് വിസയെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് ഇല്ലീസ് തന്റെ ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചിരുന്നു. പ്രയോറിറ്റി വിസയ്ക്ക് 500 പൗണ്ടും (47,000 രൂപ), സൂപ്പര്‍ പ്രയോറിറ്റി വിസയ്ക്ക് 800 പൗണ്ടുമാണ് (75,000 രൂപ) ചെലവ് വരിക. വിസയ്ക്ക് അപേക്ഷ നല്‍കി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇവയുടെ പ്രൊസസ്സിംഗ് പൂര്‍ത്തിയാകും എന്നതാണ് പ്രധാന ഗുണം.

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍

പ്രയോറിറ്റി, സൂപ്പര്‍ പ്രയോറിറ്റി വിസ വഴി യുകെയിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ കൃത്യമായ ഡോക്യുമെന്റേഷന്‍ നടത്തണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉപരിപഠനം ലഭിക്കാന്‍ അവസരം കിട്ടിയ സര്‍വകലാശാലയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍, ടി ബി സര്‍ട്ടിഫിക്കറ്റ്, പ്രൂഫ് ഓഫ് ഫണ്ടിംഗ്, ഉള്‍പ്പടെയുള്ളവ ചേര്‍ത്തിരിക്കണം. ഇപ്പോള്‍ ലഭിക്കുന്ന അറിയിപ്പ് പ്രകാരം 15 ദിവസത്തിനകം വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ആഗസ്റ്റ് 25ന് പുറത്ത് വന്ന യുകെ ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ പ്രകാരം ഇക്കഴിഞ്ഞ ജൂണ്‍ വരെ 1,18,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് യുകെ സ്റ്റുഡന്‍ഡ് വിസ ലഭിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 89 ശതമാനം വര്‍ധനയാണിത്. യുകെ കഴിഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തുന്നത് ചൈനയിലാണ്.

 

Tags:    

Similar News