മൂലധനച്ചെലവ്: ആന്ധ്രാ പേപ്പർ ഓഹരികൾ 4 ശതമാനം വളർന്നു
ആന്ധ്രാ പേപ്പറിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 8.62 ശതമാനം ഉയർന്നു. നിലവിലുള്ള പൾപ് പ്ലാന്റ് നവീകരിക്കുന്നതിന് കമ്പനി 400 കോടി രൂപയുടെ മൂലധനച്ചെലവിന് അനുവാദം നൽകിയതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നിലവിലുള്ള ഉത്പാദനത്തിലെ വിശ്വാസ്യതയും, സുസ്ഥിരതയും കൂടുതൽ പരിപോഷിപ്പിക്കുന്നതിനും, ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി. 400 കോടി രൂപയിൽ നിന്നും, 113 കോടി രൂപ നിലവിലുള്ള ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനു വിനിയോഗിക്കും. ബാക്കിയുള്ള 287 കോടി രൂപ, പൾപ്പ് മില്ലിന്റെ നവീകരണത്തിനായും വിനിയോഗിക്കും. ഇതിന്റെ ഉത്പാദന […]
ആന്ധ്രാ പേപ്പറിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 8.62 ശതമാനം ഉയർന്നു. നിലവിലുള്ള പൾപ് പ്ലാന്റ് നവീകരിക്കുന്നതിന് കമ്പനി 400 കോടി രൂപയുടെ മൂലധനച്ചെലവിന് അനുവാദം നൽകിയതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നിലവിലുള്ള ഉത്പാദനത്തിലെ വിശ്വാസ്യതയും, സുസ്ഥിരതയും കൂടുതൽ പരിപോഷിപ്പിക്കുന്നതിനും, ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി.
400 കോടി രൂപയിൽ നിന്നും, 113 കോടി രൂപ നിലവിലുള്ള ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനു വിനിയോഗിക്കും. ബാക്കിയുള്ള 287 കോടി രൂപ, പൾപ്പ് മില്ലിന്റെ നവീകരണത്തിനായും വിനിയോഗിക്കും. ഇതിന്റെ ഉത്പാദന ശേഷി 550 ടി പി ഡിയിൽ നിന്നും 630 ടി പി ഡിയായി ഉയർത്തും.
ഓഹരി ഇന്ന് 509.95 രൂപ വരെ ഉയർന്നു. ഒടുവിൽ, 4.48 ശതമാനം നേട്ടത്തിൽ 490.50 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിൽ ഇന്ന് 0.66 ലക്ഷം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലെ ശരാശരി വ്യാപാരത്തോത് 0.25 ലക്ഷം ഓഹരികളായിരുന്നു.