രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സ്വകാര്യ മേഖലയെ ആശ്രയിക്കണം: ആര്‍ സി ഭാര്‍ഗവ

മുംബൈ: വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി സ്വകാര്യമേഖലയെ ആശ്രയിക്കുക എന്നതാണെന്ന് മാരുതി സുസൂക്കി ഇന്ത്യാ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. സ്വകാര്യ മേഖലയില്‍ വിശ്വാസമര്‍പ്പിക്കുകയും സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്‍നിരയിലായിരിക്കാന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മാരുതി സുസുക്കി 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍, അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വ്യവസായത്തിന്, പ്രത്യേകിച്ച് വാഹന വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത എങ്ങനെ കാണുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഭാര്‍ഗവ. […]

Update: 2022-08-27 23:16 GMT
മുംബൈ: വളര്‍ച്ചയ്ക്കും വികസനത്തിനുമായി ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി സ്വകാര്യമേഖലയെ ആശ്രയിക്കുക എന്നതാണെന്ന് മാരുതി സുസൂക്കി ഇന്ത്യാ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. സ്വകാര്യ മേഖലയില്‍ വിശ്വാസമര്‍പ്പിക്കുകയും സാമ്പത്തിക, വ്യാവസായിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്‍നിരയിലായിരിക്കാന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
മാരുതി സുസുക്കി 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍, അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വ്യവസായത്തിന്, പ്രത്യേകിച്ച് വാഹന വ്യവസായത്തിന്റെ മുന്നോട്ടുള്ള പാത എങ്ങനെ കാണുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഭാര്‍ഗവ. 'സ്വകാര്യമേഖല പൂര്‍ണ്ണമാണെന്ന് ഞാന്‍ ഒരു നിമിഷം പോലും പറയുന്നില്ല. നിങ്ങള്‍ സ്വകാര്യമേഖലയുടെയും പൊതുമേഖലയുടെയും ഗുണദോഷങ്ങള്‍ സന്തുലിതമാക്കുകയാണെങ്കില്‍, പൊതുമേഖലയെക്കാള്‍ സ്വകാര്യമേഖലയ്ക്ക് മുന്‍ഗണന ലഭിക്കും', അദ്ദേഹം പറഞ്ഞു.
മാരുതിയുടെ അറ്റാദായത്തില്‍ ഉയര്‍ച്ച
മാരുതി സുസൂക്കിയുടെ അറ്റാദായം ജൂണ്‍ പാദത്തില്‍ 129.76 ശതമാനം ഉയര്‍ന്ന് 1,012.80 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 440.80 കോടി രൂപയായിരുന്നു. 16,798.70 കോടി രൂപയായിരുന്ന വരുമാനം ഉയര്‍ന്ന് 25,286.30 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 3,53,614 യൂണിറ്റായിരുന്ന വില്‍പ്പന 4,67,931 യൂണിറ്റായി ഉയര്‍ന്നു. ഈ പാദത്തിലെ എബിറ്റ് മാര്‍ജിന്‍ അഞ്ച് ശതമാനമായി മെച്ചപ്പെട്ടു. മുന്‍വര്‍ഷത്തെ പാദത്തില്‍ 0.5 ശതമാനത്തേക്കാള്‍ 450 ബേസിസ് പോയിന്റുകളുടെ പുരോഗതി നേടിയിട്ടുണ്ട്. ഈ പാദത്തില്‍ താരതമ്യേന മെച്ചപ്പെട്ട വില്‍പ്പന ഉണ്ടായത്. ഇത് മെച്ചപ്പെട്ട ശേഷി വിനിയോഗത്തിലേക്ക് നയിച്ചു. അതേസമയം ജൂണ്‍ പാദത്തില്‍ വാഹനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളും കമ്പനി ഏറ്റെടുത്തിരുന്നു.
Tags:    

Similar News