ഇന്തോ-ജപ്പാൻ സഹകരണം മാരുതിയെ ലോക നമ്പര്‍ വണ്‍ ആക്കും: ചെയര്‍മാന്‍

ഡെല്‍ഹി: മാരുതി സുസുക്കിയിലൂടെ ഇന്തോ-ജപ്പാന്‍ സഹകരണം വിജയകരമായ സാഹചര്യത്തില്‍ ഉത്പാദന മേഖലയില്‍ തുടര്‍ന്നും ഐക്യത്തോടെ മുന്നേറിയാല്‍ ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയായി  മാറുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം ഇന്ത്യന്‍ ഉത്പാദനത്തിന്റെ വളര്‍ച്ചയ്ക്ക്  പോസിറ്റീവ് ഘടകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ജപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും ഇന്ത്യന്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും  താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാപ്പനീസ് പങ്കാളികളില്‍ നിന്ന് അവരുടെ കഴിവുകള്‍, മികച്ച […]

Update: 2022-08-27 05:14 GMT
ഡെല്‍ഹി: മാരുതി സുസുക്കിയിലൂടെ ഇന്തോ-ജപ്പാന്‍ സഹകരണം വിജയകരമായ സാഹചര്യത്തില്‍ ഉത്പാദന മേഖലയില്‍ തുടര്‍ന്നും ഐക്യത്തോടെ മുന്നേറിയാല്‍ ലോകത്തിലെ ഏറ്റവും മികച്ച കമ്പനിയായി മാറുമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം ഇന്ത്യന്‍ ഉത്പാദനത്തിന്റെ വളര്‍ച്ചയ്ക്ക് പോസിറ്റീവ് ഘടകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ ജപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും ഇന്ത്യന്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാപ്പനീസ് പങ്കാളികളില്‍ നിന്ന് അവരുടെ കഴിവുകള്‍, മികച്ച മാതൃകകള്‍, മാനേജ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാന്‍ കഴിയുമെന്ന് ഭാര്‍ഗവ അഭിപ്രായപ്പെട്ടു.
അതേസമയം, സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളിലൂടെ ആഗോള സാഹചര്യം ഇന്ത്യക്ക് അനുകൂലമായ ദിശയിലേക്ക് മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 43 ശതമാനത്തിലധികം വിപണി വിഹിതമുള്ള രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി.
51.21 ശതമാനം വിപണി വിഹിതം കൈവരിച്ച് 2018-19ല്‍ 17,29,826 യൂണിറ്റുകള്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന കൈവരിക്കാന്‍ കമ്പനിക്കായി. എന്നാല്‍ 2021-22ല്‍ ഇത് 43.38 ശതമാനമായി കുറഞ്ഞ് 13,31,558 യൂണിറ്റായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം കണ്‍സോളിഡേറ്റഡ് വരുമാനം 88,330 കോടി രൂപയാണ്. മാതൃസ്ഥാപനമായ സുസുക്കി ഗ്രൂപ്പ് ഇതുവരെ 65,000 കോടി രൂപയാണ് ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്.
Tags:    

Similar News