റെയർ ഇൻവെസ്റ്റ്മെന്റ് നിക്ഷേപം ഉയർത്തി, സിംഗർ ഓഹരികൾ കുതിച്ചു
രാകേഷ് ജുൻജുൻവാലയുടെ 'റെയർ ഇൻവെസ്റ്റ്മെന്റ്' നിക്ഷേപം വർധിപ്പിച്ചതിനു പിന്നാലെ തയ്യൽ മെഷീൻ നിർമ്മാതാക്കളായ സിംഗറിന്റെ ഓഹരികൾ 14.24 ശതമാനം ഉയർന്നു. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജുൻജുൻവാല ഈ നിക്ഷേപം നടത്താൻ തീരുമാനിക്കുന്നത്. ഓഗസ്റ്റ് 14 നാണ് അദ്ദേഹം മരിക്കുന്നത്. ഒരു ഓഹരിക്ക് 53.50 രൂപ നിരക്കിൽ 42.50 ലക്ഷം ഓഹരികളാണ് മൊത്ത ഇടപാടിലൂടെ കമ്പനി വാങ്ങിയത്. ഇതോടെ റെയറിന്റെ കൈവശമുള്ള ഓഹരികൾ 8 ശതമാനത്തോളമായി. സെവൻ ഹിൽസ് ക്യാപിറ്റൽ (4,00,000 ഓഹരികൾ), ടിഐഎ അഡ്വൈസേഴ്‌സ് (5,45,000 […]
രാകേഷ് ജുൻജുൻവാലയുടെ 'റെയർ ഇൻവെസ്റ്റ്മെന്റ്' നിക്ഷേപം വർധിപ്പിച്ചതിനു പിന്നാലെ തയ്യൽ മെഷീൻ നിർമ്മാതാക്കളായ സിംഗറിന്റെ ഓഹരികൾ 14.24 ശതമാനം ഉയർന്നു. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജുൻജുൻവാല ഈ നിക്ഷേപം നടത്താൻ തീരുമാനിക്കുന്നത്. ഓഗസ്റ്റ് 14 നാണ് അദ്ദേഹം മരിക്കുന്നത്. ഒരു ഓഹരിക്ക് 53.50 രൂപ നിരക്കിൽ 42.50 ലക്ഷം ഓഹരികളാണ് മൊത്ത ഇടപാടിലൂടെ കമ്പനി വാങ്ങിയത്. ഇതോടെ റെയറിന്റെ കൈവശമുള്ള ഓഹരികൾ 8 ശതമാനത്തോളമായി.
സെവൻ ഹിൽസ് ക്യാപിറ്റൽ (4,00,000 ഓഹരികൾ), ടിഐഎ അഡ്വൈസേഴ്‌സ് (5,45,000 ഓഹരികൾ), ഇൻഷുർ എക്സലൻസ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (5,45,000 ഓഹരികൾ) പിജിഎ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് (24.50 ലക്ഷം ഓഹരികൾ), ഇല്ലിങ് വർത് അഡ്വൈസേഴ്‌സ് എൽഎൽപി (7,50,000 ഓഹരികൾ) പിവറ്റൽ ബിസ്സിനെസ്സ് മാനേജേഴ്സ് എൽഎൽപി (7,50,000 ഓഹരികൾ) എന്നിവയാണ് സിംഗറിന്റെ ഓഹരികൾ കൈവശമുള്ള മറ്റു പ്രമുഖ കമ്പനികൾ.
കഴിഞ്ഞ രണ്ടാഴ്ചയായി 19.57 ലക്ഷം ഓഹരികളുടെ ശരാശരി വ്യാപാരം നടന്ന സ്ഥാനത്ത് ഇന്ന് 64 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ബിഎസ്ഇ യിൽ നടന്നത്.