കൊട്ടക് മഹീന്ദ്ര, യെസ് ബാങ്ക് - സ്ഥിര നിക്ഷേപ പലിശ വര്‍ധിപ്പിച്ചു

കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. 15 ദിവസം മുതല്‍ 30 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.65 ശതമാനം വര്‍ധിപ്പിച്ചു. അതേസമയം 31 ദിവസം മുതല്‍ 90  ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമാണ്. 91 മുതല്‍ 179 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം പലിശ നിരക്ക് […]

Update: 2022-08-10 06:40 GMT
കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
15 ദിവസം മുതല്‍ 30 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.65 ശതമാനം വര്‍ധിപ്പിച്ചു. അതേസമയം 31 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമാണ്. 91 മുതല്‍ 179 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം പലിശ നിരക്ക് നല്‍കും.
വര്‍ധനയെ തുടര്‍ന്ന്, 180 മുതല്‍ 363 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്ക് ലഭിക്കും.
ഒരു വര്‍ഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപകള്‍ക്ക് ഇത് 5.25 ശതമാനമാണ് പലിശ ലഭിക്കുക. 365 ദിവസം മുതല്‍ 389 ദിവസം വരെയുള്ള കാലയളവിലേക്ക്, 5.75 ശതമാനത്തിലേയ്ക്ക് പലിശ ഉയരും.
390 ദിവസം മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.85 ശതമാനം പലിശ ലഭിക്കും. അതേസമയം മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക് 5.90 ശതമാനം തുടരും.
യെസ് ബാങ്ക്
യെസ് ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചു. ഏഴ് മുതല്‍ പതിന്നാലു ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 3.25 ശതമാനം പലിശ നല്‍കും. 15 മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.70 ശതമാനം പലിശ ലഭിക്കും. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
46 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.10 ശതമാനവും മൂന്ന് മാസം മുതല്‍ ആറ് മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്. ഒന്‍പത് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 5.75 ശതമാനം പലിശ നൽകും. അതേസമയം, ഒരു വര്‍ഷം മുതല്‍ 18 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് ഇപ്പോള്‍ 6.25 ശതമാനം പലിശ ഉറപ്പു നല്‍കുന്നു. 18 മാസം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെയും മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.75 ശതമാനമായി ബാങ്ക് പുതുക്കി.
എന്നാല്‍ കാലാവധി പൂര്‍ത്തിയാകാതെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള പിഴ യെസ് ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങളുടെ (പൂര്‍ത്തിയായത്) ദൈര്‍ഘ്യം 181 ദിവസത്തില്‍ കുറവാണെങ്കില്‍, 0.25 ശതമാനം മുതല്‍ അര ശതമാനം വരെ പിഴയായി കണക്കാക്കും.
കാലാവധി 182 ദിവസമോ അതില്‍ കൂടുതലോ ആണെങ്കില്‍, പിഴ 0.50 ശതമാനത്തില്‍ നിന്ന് 0.75 ശതമാനം ആയി വര്‍ധിക്കും. യെസ് ബാങ്ക് മുതിര്‍ന്ന പൗരന്മാരില്‍ നിന്ന് ഈ വിഭാഗത്തില്‍ പിഴ ഈടാക്കില്ല.
Tags:    

Similar News