ടാൽബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ് ഓഹരികൾക്ക് 2 ശതമാനം ഉയർച്ച

ടാൽബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്ന് 524.50 രൂപയിലെത്തി. കമ്പനിക്ക് ഒന്നിലേറെ വർഷത്തേക്കുള്ള 400 കോടി രൂപയുടെ ഓർഡർ ആഭ്യന്തര, അന്താരാഷ്ട്ര ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ലഭിച്ച ഓർഡർ ഗ്യാസ്‌കേറ്റ്സ്, ഹീത് ഷീൽഡസ്, ഫോർജിങ്‌സ്, ചാസിസ്, റബ്ബർ എന്നീ ഉത്പന്ന ശ്രേണികളിൽ അടുത്ത 4-6 വർഷത്തിനുള്ളിൽ നടപ്പിലാക്കും. പുതിയതായി ലഭിച്ച ഓർഡർ, ഹീത് ഷീൽഡ്‌ പോലുള്ള ടെക്നോളജികളിൽ വ്യാപിപ്പിക്കും. അഗ്രികൾച്ചർ, കൺസ്ട്രക്ഷൻ, ഓഫ്-റോഡ് വിഭാഗത്തിൽ പ്രവേശിച്ചതോടെ ഒരു […]

Update: 2022-07-29 10:31 GMT

ടാൽബ്രോസ് ഓട്ടോമോട്ടീവ് കംപോണന്റ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 5 ശതമാനം ഉയർന്ന് 524.50 രൂപയിലെത്തി. കമ്പനിക്ക് ഒന്നിലേറെ വർഷത്തേക്കുള്ള 400 കോടി രൂപയുടെ ഓർഡർ ആഭ്യന്തര, അന്താരാഷ്ട്ര ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതിനെ തുടർന്നാണ് വില ഉയർന്നത്. ലഭിച്ച ഓർഡർ ഗ്യാസ്‌കേറ്റ്സ്, ഹീത് ഷീൽഡസ്, ഫോർജിങ്‌സ്, ചാസിസ്, റബ്ബർ എന്നീ ഉത്പന്ന ശ്രേണികളിൽ അടുത്ത 4-6 വർഷത്തിനുള്ളിൽ നടപ്പിലാക്കും. പുതിയതായി ലഭിച്ച ഓർഡർ, ഹീത് ഷീൽഡ്‌ പോലുള്ള ടെക്നോളജികളിൽ വ്യാപിപ്പിക്കും.

അഗ്രികൾച്ചർ, കൺസ്ട്രക്ഷൻ, ഓഫ്-റോഡ് വിഭാഗത്തിൽ പ്രവേശിച്ചതോടെ ഒരു അന്താരാഷ്ട്ര കമ്പനിയിൽ നിന്നും ടാൽബ്രോസിന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. പുതിയ ഓർഡറിൽ 18 ശതമാനവും പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനു വേണ്ടിയുള്ള ആഭ്യന്തര ഒറിജിനൽ ഉപകരണ നിർമ്മാതാക്കളുടേതാണ്. ഈ ഓർഡറുകൾ കമ്പനിയുടെ നിലവിലുള്ള ഉപഭോക്താക്കൾക്കൊപ്പം പുതിയ ഉപഭോക്താക്കളെ നേടി വിപണി വിഹിതം വർധിപ്പിക്കുന്നതിനും, വിപുലപ്പെടുത്തുന്നതിനും, ഭാവിയിൽ വിപണി വിഹിതം ഉയർത്തുന്നതിനും സഹായിക്കും. ഓഹരി ഇന്ന് 2.46 ശതമാനം നേട്ടത്തിൽ 510.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News